ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ ലഗേജുകൾ അയക്കാൻ സ്വയം സേവന സംവിധാനമായി. ടെർമിനൽ ഒന്നിലാണ് സംവിധാനമൊരുക്കിയിരിക്കുന്നതെന്ന് വിമാനത്താവള ഓഫിസ് ട്വിറ്ററിലൂടെ അറിയിച്ചു. യാത്രക്കാരന് തന്റെ ലഗേജുകൾ അയക്കുന്ന നടപടികൾ സ്വയം പൂർത്തിയാക്കാനും അയക്കാനും സാധിക്കും.
ലഗേജുകൾ അയക്കുന്ന നടപടികൾ സുഗമമാക്കുകയും സമയം ലാഭിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംവിധാനത്തിന് ടിക്കറ്റ് വായിച്ച് അനുവദനീയ ഭാരം നിർണയിക്കാൻ സാധിക്കും. ലഗേജിൽ തിരിച്ചറിയിൽ സ്റ്റിക്കർ പതിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
അറബിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്. നിർദേശങ്ങൾ പാലിച്ച് നടപടികൾ പൂർത്തിയായാൽ ലഗേജ് ബെൽറ്റിൽ ലഗേജുകൾ സ്വയം നീങ്ങും. നിലവിൽ വിമാനത്താവളത്തിലെ എ-2 മേഖലയിലെ ടെർമിനൽ ഒന്നിൽ സേവനം ലഭ്യമാണെന്നും അതിന്റെ പ്രത്യേകതകൾ വിശദീകരിച്ച ഇൻഫോഗ്രാഫിക്സിൽ ജിദ്ദ വിമാനത്താവള ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.