ജിദ്ദ: 36 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഒ.ഐ.സി.സി എക്സിക്യൂട്ടിവ് അംഗവും ജിദ്ദ സനാഇയ കമ്മിറ്റി രക്ഷാധികാരിയുമായ രാജേന്ദ്രന് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി യാത്രയയപ്പ് നൽകി. സനാഇയയിലെ ഫൈൻ ടിഷ്യൂസ് കമ്പനിയിലെ പ്ലാനിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന രാജേന്ദ്രൻ സംഘാടകനും ജീവകാരുണ്യ മേഖലയിൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയുമാണ്. ചടങ്ങിൽ ആക്ടിങ് പ്രസിഡൻറ് സാക്കിർ ഹുസൈൻ എടവണ്ണ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, കെ.പി.സി.സി ഐ.ടി സെൽ കൺവീനർ ഇഖ്ബാൽ പൊക്കുന്നു, അലി തേക്കുതോട്, നാസിമുദ്ദീൻ മണനാക്ക്, അബ്ദുൽ മജീദ് നഹ, മുജീബ് മൂത്തേടം, മുജീബ് തൃത്താല, മനോജ് മാത്യു, അനിൽ കുമാർ പത്തനംതിട്ട, ഷെരീഫ് അറക്കൽ, സഹീർ മാഞ്ഞാലി, ബഷീർ പരുത്തിക്കുന്നൻ, മൗഷ്മി ശരീഫ്, അനിൽ ബാബു, അശ്റഫ് വടക്കേകാട്, ഷെരീഫ് തിരുവനന്തപുരം എന്നിവർ സംസാരിച്ചു. രാജേന്ദ്രൻ മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും ഫസലുല്ല വെള്ളൂവമ്പാലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.