റിയാദ്: മലർവാടി ഗ്ലോബൽ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിെൻറ മെഗാ ഫിനാലെയിലേക്ക് സൗദിയിൽനിന്ന് ഏഴുപേർ യോഗ്യത നേടി. രണ്ടു ലക്ഷത്തോളം കുട്ടികൾ പങ്കെടുത്ത മത്സരപ്പരീക്ഷയിൽ രണ്ടായിരത്തോളം കുട്ടികൾ പ്രാഥമിക റൗണ്ടിൽ സൗദിയിൽനിന്നു പങ്കെടുത്തിരുന്നു. മുന്നൂറോളം കുട്ടികളാണ് ഇവിടെനിന്നു രണ്ടാം റൗണ്ടിൽ മത്സരിച്ചത്. സൗദിയിലെ വിവിധ പ്രവിശ്യകളിൽനിന്നു മെഗാ ഫിനാലെയിലെത്തിയ കുട്ടികളെയും രക്ഷിതാക്കളെയും മലർവാടി സൗദി രക്ഷാധികാരി കെ.എം. ബഷീർ അഭിനന്ദിച്ചു.
ദമ്മാമിലെ അൽമുനാ ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥികളായ ഫാത്തിമ നവാബ്, സഹോദരങ്ങളായ മുഹമ്മദ് നബീൽ (യു.പി വിഭാഗം), നവാൽ ഫാത്തിമ (ഹൈസ്കൂൾ), ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥി ആദിൽ മുഹമ്മദ് യു.പി തലത്തിലും ഫിനാലെയിലേക്ക് അർഹത നേടി. ജിദ്ദയിൽനിന്ന് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികളായ സഹോദരിമാരാണ് മുന്നിലെത്തിയത്. ഷേഹ ബുഷൈർ (എൽ.പി സ്കൂൾ), ഷസ ബുഷൈർ (ഹൈസ്കൂൾ) എന്നിവരാണവർ. യാര ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥിനി ഹനിയ ഇർഷാദ് (എൽ.പി സ്കൂൾ) മാത്രമാണ് റിയാദ് മേഖലയിൽനിന്ന് മെഗാ ഫിനാലെയിലേക്ക് യോഗ്യത നേടിയത്. മലർവാടി ഗ്ലോബൽ തലത്തിൽ മൂന്നു വിഭാഗങ്ങളിലായി 90 കുട്ടികളാണ് അവസാന റൗണ്ടിൽ മത്സരിക്കുക. ഏപ്രിൽ ആദ്യവാരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.