ജിദ്ദ: സൗദി അറേബ്യയിലെ അബ്ഹ അന്താരാഷ്ട്ര വിമാനത്തവാളത്തിനുനേരെ ഹൂതികളുടെ ഷെല്ലാക്രമണം. ബുധനാഴ്ച രാത്രി 12 ഓടെയ ാണ് യമൻ അതിർത്തിയിൽ നിന്ന് ആക്രമണമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് സൗദി സഖ്യസേന വക്താവ് പറഞ്ഞു.
ആദ്യമായാണ് വിമാനത്താവളത്തിലേക്ക് ഷെല്ലാക്രമണം ഉണ്ടാകുന്നത്. ജീസാനിലേക്കും നജ്റാനിലേക്കും നേരത്തെ നിരവധി ഷെല്ലാക്രമണങ്ങൾ ഉണ്ടായിരുന്നു. മലയാളികൾ ഉൾപ്പെടെ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച അബ്ഹയിലേക്ക് ഡ്രോൺ, മിസൈൽ ആക്രമണങ്ങളുണ്ടായിരുന്നെങ്കിലും സൈന്യം പരാജയപ്പെടുത്തി. ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ അബ്ഹവിമാനത്താവളത്തിനു നേരെ പതിവാണ്. മൂന്ന് മാസം മുമ്പ് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ വിമാനത്താവളത്തിലെത്തി പൊട്ടിത്തെറിച്ച് ഇൗജിപ്ഷ്യൻ പൗരൻ മരിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ യമനിൽ നിന്ന് ഹൂതികൾ ശക്തമായ ആക്രമണങ്ങൾ സൗദിക്ക് നേരെ നടത്തിയെങ്കിലും എല്ലാം സൈന്യം പരാജയപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.