റിയാദ്: സൗദി അറേബ്യയുടെ 90ാമത് ദേശീയദിനം റിയാദ് കെ.എം.സി.സി ശിഫ ഏരിയ കമ്മിറ്റി ആഘോഷിച്ചു. സാമൂഹിക അകലം പാലിച്ച് മിനാ ഹൈപ്പർ മാർക്കറ്റ് ഒ ാഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ മുഖ്യാതിഥിയായിരുന്നു. ഏരിയ പ്രസിഡൻറ് ഉമർ ഹാജി അമാനത്ത്, സെക്രട്ടറി മനാഫ് മണ്ണൂർ, ഇബ്രാഹിം ദേശമംഗലം, സിയാദ് എറിയാട്, റഈസ് ഇടശ്ശേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.