റിയാദ്: അർബുദ രോഗിക്ക് സഹായവുമായി റിയാദ് കെ.എം.സി.സി ശിഫാ ഏരിയ കമ്മിറ്റി. അർബുദ രോഗത്തെ തുടർന്ന് പ്രയാസപ്പെടുന്ന തൃശൂർ ചേലക്കര തിരുവല്ലാമല സ്വദേശിനി വിലാസിനിക്കാണ് ധനസഹായം നൽകിയത്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ ഫണ്ട് കൈമാറി. മുസ്ലിം ലീഗ് തൃശൂർ ജില്ല ജനറൽ സെക്രട്ടറി അമീർ തൃശൂർ, ജില്ല കെ.എം.സി.സി നേതാവ് അയ്യൂബ് തളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.