ജിദ്ദ: ഫിഫ ലോകകപ്പ് ഫുട്ബാൾ പ്രമാണിച്ച് സൗദി അതിർത്തിയിലെ 'സൽവ'ക്കും ഖത്തറിലെ 'അബു സംറ' കവാടത്തിനും ഇടയിൽ ആരംഭിച്ച ഷട്ടിൽ ബസ് സർവിസ് ഈ മാസം 20 (ചൊവ്വാഴ്ച) വരെയുണ്ടാകുമെന്ന് സൗദി പൊതുഗതാഗത അതോറിറ്റി അറിയിച്ചു.
ഖത്തറിലേക്ക് ലോകകപ്പ് മത്സരം കാണാൻ സൗദിയിൽനിന്ന് പോകുന്നവരുടെ സൗകര്യത്തിന് ഏർപ്പെടുത്തിയതാണ് ബസ് സർവിസ്. ടൂർണമെൻറിന് തൊട്ടുമുമ്പ് ആരംഭിച്ച ഷട്ടിൽ സർവിസ് ഇപ്പോഴും തുടരുകയാണ്. ഒരോ കാൽമണിക്കൂറിലുമുള്ള സർവിസ് ആളുകളുടെ സഞ്ചാരം എളുപ്പമാക്കുന്നുണ്ട്.
സേവനം ആവശ്യമുള്ളവർ collection.saptco.com.sa/woldcupserv എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ലോകകപ്പ് ഫൈനൽ മത്സരം ഞായറാഴ്ചയാണ്. അതിന് ശേഷം രണ്ടുദിവസം കൂടി സർവിസുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.