മിന്‍ഹ-മെയ് സയാമീസുകളെ വേര്‍പെടുത്താന്‍ രാജ നിര്‍ദേശം 

റിയാദ്: ഈജിപ്തില്‍ പിറന്ന സയാമീസുകളെ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്താന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. മിന്‍ഹ, മെയ് എന്നീ പേരുകളിലുള്ള തലയോട്ടി ഒട്ടിപ്പിടിച്ച ഇരട്ടകളെ കുടുംബത്തോടൊപ്പം റിയാദിലത്തെിച്ച് ആവശ്യമായ വൈദ്യപരിശോധനകള്‍ നടത്തിയ ശേഷം വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്താനാണ് രാജാവിന്‍െറ നിര്‍ദേശം. തലസ്ഥാന നഗരിയുടെ കിഴക്കുഭാഗത്തുള്ള നാഷനല്‍ ഗാര്‍ഡ് ആസ്ഥാനത്തെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലാണ് വൈദ്യപരിശോധനയും ശസ്ത്രക്രിയയും നടക്കുക. കിങ് സല്‍മാന്‍ ചാരിറ്റി സെന്‍റര്‍ മേധാവി ഡോ. അബ്ദുല്ല അബ്ദുല്‍ അസീസ് റബീഅയുടെ മേല്‍നോട്ടത്തിലാണ് ജീവകാരുണ്യ പ്രവര്‍ത്തനം പുരോഗമിക്കുക. തന്‍െറ മക്കളുടെ വൈദ്യപരിശോധനയും ശസ്ത്രക്രിയയും സൗജന്യമായി നടത്താന്‍ നിര്‍ദേശിച്ച സല്‍മാന്‍ രാജാവിന് ഇരട്ടകളുടെ പിതാവ് ഇസ്ലാം സഖ്ര്‍ റമദാന്‍ ഹസന്‍ പ്രത്യേകം നന്ദി അറിയിച്ചു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30ലധികം സയാമീസുകളെ വിജയകരമായി വേര്‍പ്പെടുത്തിയ ചരിത്രമുള്ള മെഡിക്കല്‍ സിറ്റിയില്‍ വെച്ച് ശസ്ത്രക്രിയ നടക്കുന്നത് ആശ്വാകരമാണെന്നും രക്ഷിതാക്കള്‍ അറിയിച്ചു. തലയുടെ പിന്‍ഭാഗം പരസ്പരം ഒട്ടിപ്പിടിച്ച ഇരട്ടകള്‍ തലച്ചോറിലെ ഏതാനും നാഡികള്‍ പരസ്പരം കെട്ടുപിണഞ്ഞതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിയാദിലത്തെിയ ശേഷം വിശദമായ വൈദ്യപരിശോധന നടത്തി ശസ്ത്രക്രിയയുടെ വിജയസാധ്യത ഉറപ്പുവരുത്തിയ ശേഷമാണ് അനന്തര നടപടികള്‍ ആരംഭിക്കുക. 

Tags:    
News Summary - siamese twins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.