യാംബു: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) യാംബു സെൻട്രൽ കമ്മിറ്റി ആഭിമുഖ്യത്തിൽ ‘തിരുനബി: സ്നേഹം, സമത്വം, സഹിഷ്ണുത’ ശീർഷകത്തിൽ യാംബു നൂറുൽ ഹുദ മദ്റസ വിദ്യാർഥികളുടെ ഇസ്ലാമിക് കലാമത്സരങ്ങൾ സംഘടിപ്പിച്ചു. ‘മഹ്റജാനുൽ അത്വ് ഫാൽ 2023’ എന്ന പേരിൽ കെൻസ് ഇൻറർ നാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൽ കരീം താമരശ്ശേരി ഉദ്ഘാടനം ചെയ്തു.
എസ്.ഐ.സി യാംബു പ്രസിഡൻറ് ഡോ. ഷഫീഖ് ഹുസൈൻ ഹുദവി അധ്യക്ഷത വഹിച്ചു. പൊതുപരീക്ഷയിൽ നൂറുമേനി നേടിയ യാംബു നൂറുൽ ഹുദ മദ്റസക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നൽകിയ അംഗീകാരപത്രം എസ്.ഐ.സി യാംബു ചെയർമാൻ മുസ്തഫ മൊറയൂർ, മദ്റസ കൺവീനർ റഫീഖ് കടുങ്ങല്ലൂരിന് കൈമാറി. ഡോ. ഷഫീഖ് ഹുസൈൻ ഹുദവി ഫലസ്തീൻ ഐക്യദാർഢ്യ പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ ഒഴുകൂർ സ്വാഗതവും കമ്മിറ്റി വൈസ് ചെയർമാൻ അബ്ദുസ്സലാം വാഫി നന്ദിയും പറഞ്ഞു.
കലോത്സവത്തോടനുബന്ധിച്ച് നൂറുൽ ഹുദാ മദ്റസ വിദ്യാർഥികളുടെ ദഫ്മുട്ട്, സ്കൗട്ട് തുടങ്ങി വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ നടന്നു. നൂർ ദാരിമി, മുഹമ്മദ് ദാരിമി, ഇബ്രാഹിം മാസ്റ്റർ, നൗഷാദ് മാസ്റ്റർ, സൽമാൻ അൻവരി തുടങ്ങിയ അധ്യാപകരും റഫീക്ക് കടുങ്ങല്ലൂർ, ഹനീഫ ഒഴുകൂർ, സൽമാൻ കണ്ണൂർ, ഹസൻ കുറ്റിപ്പുറം, അബ്ദുറസാഖ് കണ്ണൂർ, ഷഫീഖ് നിലമ്പൂർ, ശിഹാബ്, നൗഫൽ ഒറ്റപ്പാലം, സഹൽ പെരിന്തൽമണ്ണ, ഫിറോസ്, അബ്ദുറസാഖ് കാസർകോട്, അബ്ദുൽ ഹമീദ് കാസർകോട് എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാഗതസംഘം കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ എസ്.ഐ.സി യാംബു വർക്കിങ് സെക്രട്ടറി സൽമാൻ കണ്ണൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.