എസ്.ഐ.സി ഖുർആൻ മുസാബഖ ഗ്രാൻഡ് ഫിനാലെ വിജയികൾ: ഇഹാൻ സയ്‌ൻ, സഹൽ ഇബ്രാഹിം, മുഹമ്മദ് അമീൻ, യാസിൻ അബ്ദുൽ ജലീൽ, മുഹമ്മദ് മിദ്‌ലാജ്, മുഹമ്മദ് ബാസിം, പി. അനസ്, മുഹമ്മദ് ബിൻഷാദ്, സ്വഫ്‌വാൻ അബൂബക്കർ, ഫസലുൽ റഹ്മാൻ, ഫൈസൽ കണ്ണൂർ, മുഹമ്മദ് ഷാഫി, ഉസ്മാൻ ലത്തീഫി, സുബൈർ അൻവരി, വി.ടി. മുഹമ്മദ്

എസ്.ഐ.സി ഖുർആൻ മുസാബഖ ഗ്രാൻഡ് ഫിനാലെ വിജയികൾ

ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഷനൽ ടാലന്റ് വിഭാഗത്തിനുകീഴിൽ നടത്തിയ ഖുർആൻ മുസാബഖ ഗ്രാൻഡ് ഫിനാലെ മത്സര വിജയികളെ പ്രഖ്യാപിച്ചു. 43 സെന്റർ കമ്മിറ്റികൾക്കുകീഴിൽ ഉലമ, ജനറൽ, സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നീ അഞ്ചു വിഭാഗങ്ങളിലായി നടന്ന ഖുർആൻ പാരായണ മത്സരങ്ങളിലെ വിജയികൾ പ്രൊവിൻസ് തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അവിടെ നടന്ന മത്സര വിജയികളാണ് നാഷനൽ തലത്തിലും മാറ്റുരച്ചത്.

സമസ്ത ഖാരിഅ ശരീഫ് റഹ്മാനി, സമസ്ത മുജവ്വിദ് ബാസിത്ത് ഫൈസി, യമാനിയ്യ അറബിക് കോളജ് വൈസ് പ്രിൻസിപ്പൽ മുനീർ ഫൈസി എന്നിവരായിരുന്നു വിധികർത്താക്കൾ. ഈ മാസം 21ന് ശനിയാഴ്ച ഉച്ചക്ക് രണ്ടുമണി മുതൽ നടന്ന മുസാബഖയിൽ 38 മത്സരാഥികൾ മാറ്റുരച്ചു. ഞായറാഴ്ച രാത്രി നടന്ന ഫലപ്രഖ്യാപന സംഗമം സമസ്ത ഇസ്‌ലാമിക് സെന്റർ സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി ഉദ്‌ഘാടനം ചെയ്യുകയും മത്സര വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ബഷീർ ബാഖവി അധ്യക്ഷത വഹിച്ചു. സമസ്ത ഖാരിഅ ശരീഫ് റഹ്മാനി, നാഷനൽ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അറക്കൽ, ട്രഷറർ ഇബ്രാഹിം ഓമശ്ശേരി എന്നിവർ സംസാരിച്ചു. ഉസ്മാൻ എടത്തിൽ അവതാരകനായ സംഗമത്തിൽ ടാലന്റ് വിങ് ചെയർമാൻ അബ്ദുറഹ്മാൻ പൂനൂർ സ്വാഗതവും ബാസിത് വാഫി നന്ദിയും പറഞ്ഞു.

വിജയികൾ ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്രമത്തിൽ (ബ്രാക്കറ്റിൽ പ്രവിശ്യ): സബ്‌ജൂനിയർ വിഭാഗം: ഇഹാൻ സയ്‌ൻ (ഈസ്റ്റേൺ), സഹൽ ഇബ്രാഹിം (മക്ക), മുഹമ്മദ് അമീൻ (മദീന), ജൂനിയർ വിഭാഗം: യാസിൻ അബ്ദുൽ ജലീൽ (മക്ക), മുഹമ്മദ് മിദ്‌ലാജ് (ഈസ്റ്റേൺ), മുഹമ്മദ് ബാസിം (മക്ക), സീനിയർ വിഭാഗം: പി. അനസ് (മക്ക), മുഹമ്മദ് ബിൻഷാദ് (ഈസ്റ്റേൺ), സ്വഫ്‌വാൻ അബൂബക്കർ (മക്ക), ജനറൽ വിഭാഗം: ഫസലുൽ റഹ്മാൻ (ഈസ്റ്റേൺ), ഫൈസൽ കണ്ണൂർ (ഖസീം), മുഹമ്മദ് ഷാഫി (ഈസ്റ്റേൺ), ഉലമ വിഭാഗം: ഉസ്മാൻ ലത്തീഫി (മക്ക), സുബൈർ അൻവരി (ഈസ്റ്റേൺ), വി.ടി. മുഹമ്മദ് (ഈസ്റ്റേൺ). വിജയികൾക്ക് നാഷനൽ കമ്മിറ്റി അനുമോദനം അർപ്പിച്ചു. സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സമ്മാന വിതരണം മക്കയിൽ എസ്.ഐ.സി നേതൃസംഗമത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - Samastha Islamic Center Quran Musabaqa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.