????????

ഇരു വൃക്കകളും തകരാറിൽ: സിദ്ദീഖിന് പ്രതീക്ഷ പ്രവാസി സുമനസ്സുകളിൽ

മക്ക: രണ്ട് വൃക്കകളും തകരാറിലായ പ്രവാസി യുവാവ് വൃക്ക മാറ്റിവെക്കൽ ശസ്​ത്രക്രിയക്ക് സുമനസ്സുകളുടെ കനിവ് തേടുന്നു. കോഴിക്കോട് മടവൂർ രാംപൊയിൽ പൂരത്തറക്കൽ അബൂബക്കർ സിദ്ദീഖാണ് (24)  ചികിൽസക്ക് പണമില്ലാതെ വിഷമിക്കുന്നത്. മൂന്ന് വർഷത്തോളമായി മക്കയിൽ  ഹൗസ്​ൈഡ്രവർ ജോലി ചെയ്ത് വരികയായിരുന്നു. ആറ് മാസം മുമ്പാണ്  അവധിക്ക് നാട്ടിൽ പോയി വിവാഹിതാനായത്.  തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ചർദിയും അതിസാരവും പിടിപെട്ട് മക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.

കിഡ്നിക്ക് തകരാർ സംഭവിച്ചിട്ടുണ്ടന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന്  വിദഗ്ധ ചികിത്സക്ക് നാട്ടിൽ പോയി. രണ്ട് വൃക്കകളും തകരാറിലാണന്ന് സ്​ഥിരീകരിക്കുന്നത് നാട്ടിൽ വെച്ചാണ്​​.   അടിയന്തിര ശസ്​ത്രക്രിയ വേണമെന്നാണ്​​ ഡോക്ടർമാർ നിർദേശിച്ചത്. ശസ്​ത്രക്രിയക്കും,അനുബന്ധ ചികിത്സക്കുമായി   ഭാരിച്ചചെലവ്  വരും.   കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണിത്​.  അഞ്ച് സ​െൻറ്​ ഭൂമിയിൽ ചെറിയ ഓട് മേഞ്ഞ വീട്ടിലാണ്​ പ്രായമേറിയ മാതാപിതാക്കളും ഭാര്യയും സഹോദരങ്ങളുമടങ്ങുന്ന  കുടുംബം കഴിയുന്നത്. സിദ്ദീഖി​​െൻറ വരുമാനമായിരുന്നു  ആശ്രയം.

അസുഖം ബാധിച്ചതോടെ വരുമാനവും നിലച്ചു.  ചികിത്സാ ചെലവും മറ്റും സുമനസ്സുകളുടെ സഹായം കൊണ്ടാണ് മുന്നോട്ട് പോകുന്നത്. വൃക്ക നൽകാൻ മാതാവ് ഒരുക്കമാണ്.  ശസ്​ത്രക്രിയക്ക്  ലക്ഷക്കണക്കിന്​ രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. മക്ക കെ.എം.സി.സി പ്രസിഡൻറ്​ കുഞ്ഞുമോൻ കാക്കിയ ചെയർമാനും, മുജീബ് പുക്കോട്ടൂർ കൺവീനറുമായി മക്കയിൽ സിദ്ദീഖ് ചികിത്സാ സഹായ സമിതി രൂപവത്​കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾ അറിയുവാൻ കുഞ്ഞുമോൻ കാക്കിയ്യ (0505578366), മുജീബ് പൂക്കോട്ടുർ (0535406838)  എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - siddique-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.