ജുബൈൽ: കോവിഡിെൻറ പശ്ചാത്തലത്തിൽ മന്ദഗതിയിലായ എണ്ണവിപണി ഉയിർത്തെഴുന്നേൽക്കുന്നതിെൻറ സൂചനകൾ കണ്ടുതുടങ്ങിയതായി സൗദി ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. കോവിഡ് വാക്‌സിനുകളെക്കുറിച്ച് വളരെ നല്ല വാർത്തകൾ വിവിധ രാജ്യങ്ങളിൽനിന്നും വന്നുതുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ള എണ്ണയുടെ ആവശ്യം വർധിക്കുന്നതിെൻറ സൂചനകൾ ലഭിച്ചുതുടങ്ങി. എണ്ണവിപണിയിൽ ചെറുവെളിച്ചം കാണുന്നു. ഒപെക്, എണ്ണ മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. വലിയ ചില സമ്പദ്‌വ്യവസ്ഥകൾ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഈ വൈറസിന് പദ്ധതികളെ അസ്വസ്ഥമാക്കാൻ ഇപ്പോഴും കഴിവുണ്ടെന്ന് ഓർമപ്പെടുത്തുകയും ചെയ്യുന്നു.
ജനുവരിയിൽ എണ്ണ ഉൽപാദനം വർധിപ്പിക്കാനുള്ള പദ്ധതികളിൽ ഒപെക് വഴങ്ങേണ്ടതുണ്ട്. കരാറുകളിൽ ഉറച്ചുനിൽക്കാത്തവരോട് വിപണികൾ ദയ കാണിക്കില്ല. ഇതുകൊണ്ടാണ് കമ്പോളത്തിെൻറ ആവശ്യകത അനുസരിച്ച് പ്രവർത്തിക്കാൻ തയാറാകേണ്ടത്. ആവശ്യമെങ്കിൽ കരാറിെൻറ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താൻ തയാറാവണം. ജനുവരിയിൽ വിപണിയിൽ ഉണർവ് വരാനിരിക്കുന്നതിനാൽ പ്രതിദിനം രണ്ടു ദശലക്ഷം ബാരൽ എണ്ണ അധികമായി താൽക്കാലികമായി നിർത്തുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു. ചിലർ ആറുമാസം വരെ കാലതാമസം കണക്കാക്കുന്നു. എന്നാൽ, അടുത്ത മാസം നടക്കുന്ന ഒപെക്കിെൻറ ഒരു മുഴുവൻ യോഗത്തിലൂടെ മാത്രമേ ആ തീരുമാനം എടുക്കാൻ കഴിയൂ. കരാറുകൾ കർശനമായി പാലിക്കുന്നതിൽ യു.എ.ഇയും അംഗോളയും കാട്ടുന്ന ശുഷ്‌കാന്തി പ്രശംസനീയമാണ്. മേയ് മുതൽ ആഗോള വിപണിയിൽനിന്ന് പ്രതിദിനം 1.6 ശതകോടി ബാരൽ എണ്ണയാണ് ഒപെക് എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.