ജിദ്ദ: ഉത്തര്‍പ്രദേശില്‍ ക്ലാസ് മുറിയിൽ വെച്ച് ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വിദ്യാർഥിയെ ഭൂരിപക്ഷ സമുദായത്തിൽപെട്ട വിദ്യാർഥികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ ജിദ്ദ നവോദയ ശക്തമായി പ്രതിഷേധിച്ചു. എല്ലാ കാര്യങ്ങളും വർഗീയമായും ജാതീയമായും വേർതിരിച്ച് ഭരണം നടത്തുന്ന യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിലാണ് ഇത് നടന്നിട്ടുള്ളത്.
ക്ലാസ് റൂമിൽ പോലും വർഗീയത ഫണം വിടർത്തി ആടുന്ന കാഴ്ചയാണ് ഇതിലൂടെ മനസ്സിലാകുന്നത്. ഇങ്ങനെ കുട്ടികളിൽ പോലും വർഗീയ വിദ്വേഷവും വിഷലിപ്തമായ പ്രചാരണങ്ങളും അടിച്ചേൽപിച്ച് തമ്മിൽ തല്ലിക്കുന്ന ഹിന്ദുത്വ വർഗീയത നീചവും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ജിദ്ദ നവോദയ ആക്ടിങ് പ്രസിഡന്റ് ശിഹാബുദ്ദീൻ കോഴിക്കോട്, സെക്രട്ടറി ശ്രീകുമാർ മാവേലിക്കര എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.