റിയാദ്: സ്നേഹതീരം കലാ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18ലെ അൽ മർവ ഇസ്തിറാഹയിൽ നടത്തിയ ആഘോഷ പരിപാടികൾ ഉച്ചക്ക് ഒന്നിന് ഓണസദ്യയോടെ ആരംഭിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം പ്രസിഡൻറ് ബാബു പി. ഹുസൈൻ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സൗദി വനിത സാറ ഫഹദ് മുഖ്യാതിഥി ആയിരുന്നു.
നിഹാസ് പാനൂർ, ഷിബു ഉസ്മാൻ, ബിനു മെൻട്രെൻഡ്, നൗഷാദ് ഒറ്റപ്പാലം, മുത്തലിബ് കാലിക്കറ്റ്, അനസ് ബിൻ ഹാരിസ്, ഷാനു മാവേലിക്കര, ഫൈസൽ പൂവാർ, മൻസൂർ, അഞ്ജു സജിൻ, റൗഫ് പട്ടാമ്പി, ഷാജഹാൻ ചാവക്കാട് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് റഫീഖ് പെരിന്തൽമണ്ണയുടെ നേതൃത്വത്തിൽ കായിക മത്സരങ്ങളും നൗഫൽ കോട്ടയം, പവിത്രൻ കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി. ഷെബി മൻസൂർ അവതാരകയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.