റിയാദ്: തദ്ദേശ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകളിൽ എസ്.ഡി.പി.െഎ വിജയം കരസ്ഥമാക്കിയതിൽ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആഘോഷം സംഘടിപ്പിച്ചു. ബത്ഹയിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന വിജയാഘോഷത്തിൽ സ്റ്റേറ്റ് പ്രസിഡൻറ് നൂറുദ്ദീൻ തിരൂർ നേതൃത്വം നൽകി.
നാടിെൻറ വികസനത്തിനും ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തെ ഫലപ്രദമായും പരിമിതികളില്ലാതെയും പ്രതിരോധിക്കാനും എസ്.ഡി.പി.ഐക്കു മാത്രമേ കഴിയൂ എന്ന തിരിച്ചറിവാണ് ഈ വിജയത്തിന് കാരണം.
ഇടതു വലതു മുന്നണികൾക്ക് പുതിയ ഒരു ബദൽ വളർന്ന് വരുന്നതിനും ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിനും ഈ തെരഞ്ഞെടുപ്പ് ഫലം പുതിയൊരു വഴിത്തിരിവായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പുവേളയിൽ നാട്ടിലെ ബന്ധുകളുടെയും സുഹൃത്തുകളുടെയും വോട്ടുകൾ ഏകീകരിക്കുന്നതിൽ പങ്കുവഹിച്ച എല്ലാ സോഷ്യൽ ഫോറം പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.
കേരള കമ്മിറ്റി നാഷനൽ കോഒാഡിനേറ്റർ ബഷീർ കാരന്തൂർ കേക്കുമുറിച്ച് ആരംഭിച്ച പരിപാടിയിൽ സ്റ്റേറ്റ് വൈസ് പ്രസിഡൻറ് എൻ.എൻ. അബ്ദുൽ ലത്തീഫ്, ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി, മുഹീനുദ്ദീൻ മലപ്പുറം, ഉസ്മാൻ, ഫ്രറ്റേണിറ്റി ഫോറം നേതാക്കളായ ഇൽയാസ് തിരൂർ, ബഷീർ ഈങ്ങാപ്പുഴ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.