ജിദ്ദ: രാജ്യത്ത് സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കർശന നടപടിയുമായി മന്ത്രാലയം. സമൂഹ മാധ്യമങ്ങളില്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ഒരു കോടി റിയാല്‍ വരെ പിഴയും ആറുമാസം വരെ തടവും അനുഭവിക്കേണ്ടി വരുമെന്ന് സൗദി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി മുന്നറിയിപ്പ് നല്കി.
സമൂഹ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നവര്ക്കെതിരെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സൗദി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി പുറപ്പെടുവിച്ച നിർദേശങ്ങളും നിയമങ്ങളും ലംഘിക്കുന്നവര്‍ക്കാണ് കടുത്ത ശിക്ഷ നേരിടേണ്ടി വരുക. വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുക, ഭരണാധികാരികളെയും രാജ്യനിയമങ്ങളെയും കുറ്റപ്പെടുത്തുക, രാഷ്ട്രത്തെയും ചിഹ്നങ്ങളെയും അപമാനിക്കുക തുടങ്ങിയവക്ക് കാരണമാകുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും പങ്കുവെക്കുന്നതും ശിക്ഷാര്‍ഹമായി പരിഗണിക്കും.
ഇത്തരക്കാര്‍ക്ക് ഒരു കോടി റിയാല്‍ വരെ പിഴയും ആറു മാസത്തെ ജയില്‍വാസവും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിക്കും വിധേയമാക്കും. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും അവ പരിശോധിച്ച് ഉചിത ശിക്ഷനടപടികള്‍ സ്വീകരിക്കുന്നതിനും മാധ്യമ മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.