ദമ്മാം: പ്രവാസികളുടെയും കുടുംബങ്ങളുടെയും ക്ഷേമകാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിസ്സഹായരായി നിൽക്കുമ്പോൾ സൗദിയിലെ കെ.എം.സി.സി നടത്തുന്ന സാമൂഹിക സുരക്ഷാപദ്ധതി പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ.എം.എ. കരീം അഭിപ്രായപ്പെട്ടു.
ജൂലൈയിൽ ദമ്മാമിൽ ഹൃദയാഘാതംമൂലം നിര്യാതനായ പട്ടാമ്പി കൊടലൂർ സ്വദേശിയുടെ കുടുംബത്തിന് സാമൂഹിക സുരക്ഷ പദ്ധതിയിൽനിന്നുള്ള മരണാനന്തര ആനുകൂല്യം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആറു ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിനുവേണ്ടി കൊടലൂർ ശാഖ മുസ്ലിം ലീഗ് ഭാരവാഹികൾ അദ്ദേഹത്തിൽനിന്ന് ഏറ്റുവാങ്ങി. ലീഗ് പാലക്കാട് ജില്ല കൗൺസിലർ പി. മുഹമ്മദ് കുട്ടി ഹാജി, മുസ്ലിം ലീഗ് പട്ടാമ്പി മുനിസിപ്പൽ ട്രഷറർ പി. മൊയ്തീൻ കുട്ടി, ശാഖ ലീഗ് പ്രസിഡൻറ് കെ. ഹൈദ്രുട്ടി ഹാജി, മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡൻറ് സൈതലവി വടക്കേതിൽ, കൊടലൂർ ശാഖ പ്രസിഡൻറ് ശക്കീക്ക്, വാർഡ് കൗൺസിലർ മുനീറ ഉനൈസ്, ഉനൈസ് പതിയിൽ, ഷാജി കരിമ്പുള്ളി, മുജീബ് പുവ്വക്കോട്, നൗഷാദ് ആലിക്കൽ, ബാവ ആലിക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.