ബുറൈദ: ഒ.ഐ.സി.സി ബുറൈദ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജവഹര്‍ലാല്‍ നെഹ്റു അനുസ്മരണവും ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യ പ്രഖ്യാപനവും നടത്തി. ബുറൈദയില്‍ നടത്തിയ പരിപാടി ഒ.ഐ.സി.സി ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സക്കീർ പത്തറ ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രമോദ് കുര്യൻ ചിറത്തലാട്ട് ലക്ഷ്വദ്വീപ് ജനതക്കായി ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡൻറ് അബ്ദുറഹ്മാന് തിരൂര്‍, സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗം ആദം അലി എന്നിവർ ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തിന് സമ്മാനിച്ച നേട്ടങ്ങളെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.
ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഷജ്മീർ മൗലവി മുഖ്യപ്രഭാഷണം നടത്തി. ദ്വീപ് ജനത നേരിടുന്ന വെല്ലുവിളിയെ, ജാതി മത കക്ഷി രാഷ്ട്രീയ ഭേദെമന്യേ ഒറ്റക്കെട്ടായി നേരിടാൻ പൊതുസമൂഹം തയാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മുഹമ്മദലി പുളിങ്കാവ്, മുജീബ് ഓതായി, ഷിനു റാന്നി, അബ്ദുൽ ലത്തീഫ് മംഗലാപുരം, ആൻറണി അങ്കമാലി, റഹീം കണ്ണൂർ, റഷീദ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.