ജിദ്ദ: 90ാമത് ദേശീയദിനമാഘോഷിക്കുന്ന സൗദി അറേബ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിദ്ദയിലെ മലപ്പുറം സൗഹൃദ വേദി വിവിധ കലാപരിപാടികളോടെ വെബിനാർ സംഘടിപ്പിച്ചു. യുവ പ്രവാസി സംരംഭകൻ പി.കെ. ഖൈറുൽ റഹീം ഉദ്ഘാടനം ചെയ്തു. യു.എം. ഹുസൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ മുസാഫിർ മുഖ്യപ്രഭാഷണം നടത്തി. മുസാഫർ അഹമ്മദ് പാണക്കാട് ആമുഖ പ്രസംഗം നടത്തി. പി.കെ. കുഞ്ഞാൻ, മിർസ ഷരീഫ്, റഫീഖ് കാടേരി, എ.കെ. മജീദ് പാണക്കാട്, ബാസിൽ മച്ചിങ്ങൽ, സി.പി. സൈനുൽ ആബിദ്, അനീഷ് തോരപ്പ, നൗഷാദ് വരിക്കോടൻ, ഹാരിസ് കൊന്നോല, ഹക്കീം മുസ്ലിയാരകത്ത്, നൂറുന്നീസ ബാവ, ജുമൈല അബു മേൽമുറി എന്നിവർ സംസാരിച്ചു. പി.കെ. വീരാൻ ബാവ പരിപാടി നിയന്ത്രിച്ചു.
ജിദ്ദയിലെ ഗായകരായ മിർസ ഷരീഫ്, ആശ ഷിജു, മുംതാസ് അബ്ദുറഹ്മാൻ, നിയാസ് കോയ്മ എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിഖ്യാത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ വിയോഗത്തിൽ അനുശോചന സന്ദേശം അവതരിപ്പിച്ചു. ഗായകൻ നൂഹ് ബീമാപള്ളി ഗാനം ആലപിച്ചു. കുരുന്നു പ്രതിഭകളുടെ ഇംഗ്ലീഷ് പ്രസംഗം, നൃത്ത നൃത്യങ്ങൾ, മോണോ ആക്ട് എന്നിവയുമുണ്ടായിരുന്നു. കമാൽ കളപ്പാടൻ, ലത്തീഫ് നരിപ്പറ്റ, സലീം സൂപ്പർ എന്നിവർ നേതൃത്വം നൽകി. റഫീഖ് കലയത്ത് സ്വാഗതവും ഹഫ്സ മുസാഫർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.