ദമ്മാം: അശോക് ശശി രചന നിർവഹിച്ച് ബിജു പി. നീലീശ്വരം സംവിധാനം ചെയ്യുന്ന ദമ്മാം നാടകവേദിയുടെ ആറാമത് നാടകം ‘ഇതിഹാസം’ മേയ് 19ന് സൗദി അറേബ്യയിലെ വിവിധ വേദികളിൽ അരങ്ങേറും. നാടകത്തിൽ വിധു പിരപ്പൻകോട് എഴുതി എം.കെ. അർജുനൻ സംഗീതം നൽകി കല്ലറ ഗോപനും കെ.എസ്. ഗീതയും ആലപിച്ച ‘വിണ്ണിൽ പൂത്ത പൂവായി’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെയും ദമ്മാം നാടകവേദിയുടെ പുതിയ അവതരണ ഗാനത്തിന്റെയും പ്രകാശനം ദമ്മാമിൽ നടന്നു.
അജി മുണ്ടക്കയം എഴുതി ഫൈസൽ മേഘമൽഹാർ സംഗീതം നൽകി അഖില, അരുൺ കുമാർ, സാജു അലിയാർ, ഷാജി ഇബ്രാഹിം എന്നിവർ ചേർന്ന് ആലപിച്ചതാണ് അവതരണ ഗാനം. ജുബൈൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഡോ. ജൗഷീദ്, സംവിധായകൻ ബിജു പോൾ നീലീശ്വരം, കൺവീനർ നൗഷാദ് മുത്തലിഫ് എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. ബിജു പോൾ നീലീശ്വരം നാടകത്തെ പരിചയപ്പെടുത്തി. സാജിദ് ആറാട്ടുപുഴ, മൻസൂർ പള്ളൂർ എന്നിവർ സംസാരിച്ചു. നാടകവേദി കൺവീനർ നൗഷാദ് മുത്തലിഫ് സ്വാഗതവും ഷാജി മതിലകം നന്ദിയും പറഞ്ഞു. ഡോ. അമിത ബഷീർ അവതാരകയായിരുന്നു. ഷനീബ് അബൂബക്കർ, ഹുസൈൻ ചമ്പോളിൽ, ബിജു പൂതക്കുളം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജോബി ടി. ജോർജ്, അൻഷാദ് തകടിയേൽ, മുനീർ മുഴുപ്പിലങ്ങാട്, ലാൽജി വർഗീസ്, ഷാജി മതിലകം, മാത്തുക്കുട്ടി പള്ളിപ്പാട്, പി.എച്ച്. അനീഷ്, അഡ്വ. ആർ. ഷഹിന, ലിബി ജെയിംസ്, ഡോ. നവ്യ വിനോദ്, ഫാത്തിമ അഫ്സൽ, ജിഷ ജോൺ, സോണിയ മാക്സ്മില്ലിയൻ, ഷിജു ഖാൻ, ഹുസൈൻ ചമ്പോളിൽ, ഷിബിൻ ആറ്റുവ, മധു കൊല്ലം, റിമി ഫിലിപ്പോസ് എന്നിവർ നാടകത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കും. രംഗപടം അൻഷാദ് തകടിയേലും വിനോദ് കെ. കുഞ്ഞും ഒരുക്കും. മധു കൊല്ലവും മഹേഷ് മുണ്ടേരിയുമാണ് ശബ്ദസംവിധാനങ്ങൾ നിയന്ത്രിക്കുന്നത്. നൃത്താധ്യാപിക സൗമ്യ വിനോദാണ് ഡാൻസ് കൊറിയോഗ്രഫി നിർവഹിക്കുന്നത്. അനിൽ കുമാർ (തെയ്യം), സന്തോഷ് പള്ളിക്കര, ബിജു പൂതക്കുളം, മാതുക്കുട്ടി പള്ളിപ്പാട് എന്നിവർ അണിയറയിലും ഹുസൈൻ ചമ്പോളിൽ (വസ്ത്രാലങ്കാരം), റോബിൻ ടൈറ്റസ് (പശ്ചാത്തല സംഗീത നിയന്ത്രണം), ഫാത്തിമ അഫ്സൽ (സഹായി) എന്നിവർ മറ്റു സാങ്കേതിക ചുമതലകളും നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.