ചെർപ്പുളശേരി സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ചെർപ്പുളശേരി സ്വദേശി സലിം മാട്ടറ (61) ഹൃദയാഘാതം മൂലം നിര്യാതനായി.32 വർഷമായി കുടുംബത്തോടൊപ്പം ജിദ്ദയിൽ പ് രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം നിസാൻ സ്പെയർ പാട്സ് മാനേജറായിരുന്നു.
എം.ഇ.എസ്, കൈരളി തുടങ്ങിയ സംഘടനകളിലും സജീവമായിരുന്നു.

ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പരേതനായ മുഹമ്മദ് മാട്ടറ, മാതാവ്:ബീബിമാൾ, ഭാര്യ: ആയിഷാബി. മക്കൾ: ജിസ്മ,നൂറ, ലൈല, ആമിർ. മരുമക്കൾ: നഹാസ് (ദുബൈ) ഹിജാസ് (ബഹ്റൈൻ) .സഹോദരങ്ങൾ: സൈഫു മാട്ടറ,സുഹൈൽ മാട്ടറ,റുബീന മൊയ്‌ദീൻ , ആസ്യ സൈദ്‌ മുഹമ്മദ് .

Tags:    
News Summary - soudi arabia death jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.