സൗദിയിൽ 17 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

റിയാദ്​: സൗദി അറേബ്യയിൽ 17 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയത്തി​​െൻറ കോവിഡ്​ അപ്​ഡേറ്റ്​സിന്​ വേണ്ടിയുള്ള പ്രത്യേക വെബ്​സൈറ്റാണ് രാത്രി 10.40ഒാടെ​ ഇക്കാര്യം അറിയിച്ചത്​. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2402 ആയി.

ഞായറാഴ്​ച ഉച്ചകഴിഞ്ഞ്​ 15 പേർക്കും ശനിയാഴ്​ച രാത്രി 191പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത്​ ആകെ രോഗം സ്ഥിരീകരിച്ചവരിൽ 1880 പേർ ചികിത്സയിൽ തുടരുന്നു. 488 പേർ സുഖം പ്രാപിച്ചു. 34 പേർ മരണത്തിന്​ കീഴടങ്ങി. ചികിത്സയിലുള്ളവരിൽ 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

Tags:    
News Summary - soudi covid updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.