കരുനാഗപ്പള്ളി സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കാട്ടിൽ കടവ് കണ്ടത്തിൽ അബ്ദുൽ സമദ് (50) ആണ് മരിച്ചത്. 18 വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നവോദയ സാംസ്കാരിക വേദി കാർ ഹരാജ് ഏരിയ ജൗഹറ യൂനിറ്റ് അംഗമായിരുന്നു. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം റുവൈസ് മഖ്ബറയിൽ ഖബറടക്കി. പിതാവ്: ഹമീദ് കുഞ്ഞു, മാതാവ്: മറിയം ബീവി, ഭാര്യ: നുസ്രത്തുന്നീസ, മക്കൾ: ആലിയ, അറഫ, മുഹമ്മദ് ഹഫീഫ്.
Tags:    
News Summary - soudi malayali death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.