റിയാദ്: സൗദി അറേബ്യ ശൈത്യകാലത്തെ വരവേൽക്കുന്ന വേളയിൽ രാജ്യത്തെ ലുലു ഹൈപർമാർക്കറ്റിെൻറ ശാഖകളിൽ ദക്ഷിണാഫ്രിക്കൻ ഫെസ്റ്റിവലിന് തുടക്കമായി. 'സാഭിമാനം ദക്ഷിണാഫ്രിക്കൻ' എന്ന ശീർഷകത്തിൽ ഒരാഴ്ച നീളുന്ന ഷോപ്പിങ് മേളയാണ് നടക്കുന്നത്.
ദക്ഷിണാഫ്രിക്കൻ ഭക്ഷ്യോൽപന്നങ്ങളും വിവിധയിനം ജ്യൂസുകളും പ്രത്യേക രീതിയിൽ ചുട്ടെടുക്കുന്ന ആഫ്രിക്കൻ ഇറച്ചി വിഭവമായ 'ബറായി'യും ഉൾപ്പെടെ മേളയിൽ അണിനിരന്നിട്ടുണ്ട്. റിയാദ് മുറബ്ബയിലെ അവന്യൂ മാളിലെ ഹൈപർമാർക്കറ്റിൽ ഒരുക്കിയ ചടങ്ങിൽ സൗദിയിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ സി.ടി. റുബുഷെ മേള ഉദ്ഘാടനം ചെയ്തു.
ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ് ചടങ്ങിൽ പങ്കെടുത്തു. ജിദ്ദ മേഖലയൽ ദക്ഷിണാഫ്രിക്കയുടെ കോൺസൽ ജനറൽ ശൈഖ് മുഹമ്മദ് ഖസീ ഗബ്രിയേൽസ് ഉദ്ഘാടനം നിർവഹിച്ചു. ലുലു റീജനൽ ഡയറക്ടർ റഫീഖ് യാരത്തിങ്ങൽ മുഹമ്മദ് അലി, അമീർ ഫവാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈ മാസം മുന്നിന് തുടങ്ങിയ മേള ഒമ്പതിന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.