ദമ്മാം: കുടുംബ കൂട്ടായ്മയുടെ ഊഷ്മളതയും പെരുമയും വിളിച്ചോതി കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മ ദമ്മാമിൽ വിപുലമായ ഈദ് മീറ്റ് സംഘടിപ്പിച്ചു. പെരുന്നാൾ ദിനത്തിൽ നടന്ന പരിപാടിയിൽ കുടുംബിനികളും കുട്ടികളുമടക്കം ആയിരത്തോളം പേർ പങ്കെടുത്തു.
ദമ്മാം ഹൈഫ് പാലസ് കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങിൽ 40 വർഷം പ്രവാസം പൂർത്തിയാക്കിയ 11 പേരെ ആദരിച്ചു. എസ്. മാമുക്കോയ, സി. റസാഖ്, കല്യാണം വീട്ടിൽ അബ്ദുൽ റഷീദ്, പി.എം. അബ്ദുൽ കരീം, ഹാസിഫ് ഒജിൻറകം, ഒ. ഉമർകോയ, എ.എം. മാമുക്കോയ, പി.പി. മുഹമ്മദ് കോയ (ഗാലക്സി കോയ), സി.പി. അബ്ദുറഹ്മാൻ, അബ്ദുൽ റസാഖ് അബ്ദുല്ല എന്നിവരെയാണ് ഉപഹാരം നൽകി ആദരിച്ചത്.
ആസിഫ് മൂച്ചിങ്ങൽ, കെ.വി. അക്ബർ, മുഹമ്മദ് ബൈജു, ഇൻതികാഫ്, സി.പി. ഫൈസൽ, ഖലീൽ, റഷാദ്, മുനിയാസ്, എൻ. താഹിർ, സർഫറാസ് എന്നിവർ ഉപഹാരം കൈമാറി. ക്വിസ് മത്സരത്തിലും ബമ്പർ സമ്മാനത്തിലും വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അൽതാഫ് മുനീർ സ്വാഗതം പറഞ്ഞു. ബി.വി. അബൂബക്കർ സിദ്ദീഖ് അവതാരകൻ ആയിരുന്നു. ബി.വി. ഇർഫാൻ, ഐ.പി. ഇർഫാൻ, കെ.എം. നാച്ചു, മുബാറക് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.