ജിദ്ദ: ഈ വർഷത്തെ സൗദി ഫോർമുല വൺ ഗ്രാൻഡ് മത്സരത്തിെൻറ മുന്നോടിയായി ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലോഞ്ചുകൾ അലങ്കരിച്ചു. ഫോർമുല വണ്ണിെൻറ പതാകയും ചിഹ്നങ്ങളും മത്സരത്തിൽ പെങ്കടുക്കുന്നവരുടെ പതാകകളും ഫാസ്റ്റ് റേസിങ് കാറുകളുടെ മോഡലുകളും ടീമുകളുടെയും ഡ്രൈവർമാരുടെയും ചിത്രങ്ങളും ചിഹ്നങ്ങളും കൊണ്ടാണ് ലോഞ്ചുകൾ അലങ്കരിച്ചത്.
സ്പീഡ് റേസിങ്, മോട്ടോർ സ്പോർട്സ് റേസിങ് എന്നീ ഇനങ്ങളിലെ ലോകെത്ത ഏറ്റവും വലിയ ഇവൻറാണ് ജിദ്ദയിലേത്. അതിഥികളെ സ്വീകരിക്കാനുള്ള തയാറെടുപ്പിെൻറ ഭാഗമായാണ് അലങ്കാരം. ഡിസംബർ മൂന്ന് മുതൽ അഞ്ചു വരെയാണ് ലോകത്തെ ഏറ്റവും മികച്ച കാറോട്ടക്കാർ അണിനിരക്കുന്ന മത്സരം.
ലോകെത്ത ഏറ്റവും ദൈർഘ്യമേറിയതും വേഗമേറിയതുമായ ജിദ്ദ കോർണിഷിലൊരുക്കിയ ട്രാക്കിൽ ഫോർമുല വൺ കിരീടം തീരുമാനിക്കാനുള്ള ശക്തമായ മത്സരങ്ങൾ നടക്കും. കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽനിന്ന് ഗ്ലോബ് റൗണ്ട് എബൗട്ട് വഴി തെക്ക് മലിക് റോഡ്, ജിദ്ദ കോർണിഷ് മത്സര ട്രക്കിനും വാട്ടർഫ്രണ്ടിനും ചുറ്റുമുള്ള പ്രദേശങ്ങളും ഫോർമുല വൺ പതാകകൾ ഉപയോഗിച്ച് ജിദ്ദ മുനിസിപ്പാലിറ്റി അലങ്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.