എ​ഫ്.​സി.​ഡി കോ​ഴി​ക്കോ​ട് തെ​ക്കേ​പ്പു​റം ഫു​ട്ബാ​ൾ മേ​ള​യി​ൽ മു​ഖ്യാ​തി​ഥി​ക​ൾ ക​ളി​ക്കാ​രെ

പ​രി​ച​യ​പ്പെ​ടു​ന്നു

തെ​ക്കേ​പ്പു​റം ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്റ്​

ദ​മ്മാം: എ​ഫ്.​സി.​ഡി ദ​മ്മാ​മി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 37ാമ​ത് തെ​ക്കേ​പ്പു​റം ഫു​ട്ബാ​ള്‍ ടൂ​ർ​ണ​മെ​ന്റ് മൂ​ന്നാം വാ​ര​ത്തി​ൽ ന​ട​ന്ന സീ​നി​യ​ർ വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ ആ​സ്പ​യ​ർ സൊ​ല്യൂ​ഷ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ല് ഗോ​ളു​ക​ൾ​ക്ക് ഓ​യി​ൽ കെ​മി​സ്ട്രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഫ​ഹീം, ആ​സി​ഫ്, നു​ഹ​യ്മ്, മാ​സി​ൻ എ​ന്നി​വ​ർ ഗോ​ൾ നേ​ടി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞെ​ങ്കി​ലും പോ​യ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​ഡി​യ ലി​ങ്കി​നെ മ​റി​ക​ട​ന്ന് തോ​പ്പി​ൽ ടീം ​ഫൈ​ന​ലി​ന് അ​ർ​ഹ​ത നേ​ടി.

മാ​സ്​​റ്റേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ഐ​ഡി​യ​ലി​ങ്ക് ര​ണ്ടി​നെ​തി​രെ മൂ​ന്ന്​ ഗോ​ളു​ക​ൾ​ക്ക് ആ​സ്പെ​യ​ർ സൊ​ല്യൂ​ഷ​നെ​യും തോ​പ്പി​ൽ ടീം ​നാ​ല് ഗോ​ളു​ക​ൾ​ക്ക് ഓ​യി​ൽ കെ​മി​സ്ട്രി​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. തു​ല്യ പോ​യ​ന്റ് നേ​ടി​യെ​ങ്കി​ലും ഗോ​ൾ ശ​രാ​ശ​രി​യി​ൽ ഐ​ഡി​യ​ലി​ങ്ക് പു​റ​ത്താ​യി. ഓ​യി​ൽ കെ​മി​സ്ട്രി, തോ​പ്പി​ൽ ടീ​മു​ക​ൾ ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടും.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​സ്പ​യ​ർ സൊ​ല്യൂ​ഷ​ൻ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ഓ​യി​ൽ കെ​മി​സ്ട്രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫൈ​ന​ലി​ന് തോ​പ്പി​ൽ ടീ​മി​നൊ​പ്പ​വും സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​സ്പ​യ​ർ സൊ​ല്യൂ​ഷ​ൻ ഒ​ന്നി​നെ​തി​രെ ആ​റ് ഗോ​ളു​ക​ൾ​ക്ക് ഓ​യി​ൽ കെ​മി​സ്ട്രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫൈ​ന​ലി​ന് ഐ​ഡി​യ​ലി​ങ്ക് ടീ​മി​നൊ​പ്പ​വും അ​ർ​ഹ​ത നേ​ടി. ഫ​ഹീം, സാ​ഹി​ൽ, കെ.​വി. അ​ക്ബ​ർ, പി.​ടി. ആ​ശി​ർ, ഇ​ൽ​ഹാ​ൻ, അ​യാ​ൻ എ​ന്നി​വ​രെ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി തി​ര​ഞ്ഞെ​ടു​ത്തു.

പി.​ടി. ഇ​മ്പി​ച്ചി​ക്കോ​യ, ഗു​ൽ​സാ​ർ, വ​ലീ​ദ് (ബ​ഹ്‌​റൈ​ൻ), പി.​എ​ൻ. സി​റാ​ജ്, സി. ​അ​ബ്​​ദു​റ​ഹ്മാ​ൻ, ഷ​ക്കീ​ബ്, ശി​ഹാ​ബ്, അ​ക്ബ​ർ, പി.​ടി. സാ​ബി​ത്, ഐ.​പി. ഇ​ർ​ഫാ​ൻ, താ​ഹി​ർ, സു​ഹ്റാ​ബ്, പി.​ടി. അ​ബു എ​ന്നി​വ​ർ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു.

Tags:    
News Summary - Southern football tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.