ദമ്മാം: ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷെൻറ (ഡിഫ) സഹകരണത്തോടെ ദാറുസ്സിഹ യൂത്ത് ക്ലബ് സംഘടിപ്പിക്കുന്ന ‘പ്രൊവിന്‍സ് ചാമ്പ്യന്‍സ് കപ്പ് 2020’ ഇലവന്‍സ് ഫുട്ബാള്‍ ടൂർണമെൻറ് വ്യാഴാഴ്ച തുടങ്ങുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ദമ്മാം ഹദഫ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ‘വണ്‍ ടീം, വണ്‍ വേള്‍ഡ്, ലെറ്റ് അസ് പ്ലേ’ എന്നതാണ് ടൂർണമെൻറിെൻറ മുദ്രാവാക്യം. 14 ടീമുകള്‍ മാറ്റുരക്കും. വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റും കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായിക പ്രകടനങ്ങളും ഉദ്ഘാടന ചടങ്ങിന് മിഴിവേകും. മാര്‍ച്ച് പാസ്റ്റിൽ മികവ് പുലർത്തുന്ന ടീമിന് 1,111 റിയാല്‍ കാഷ് അവാര്‍ഡ് നല്‍കും. ആദ്യ മത്സരത്തിൽ ഇ.എം.എഫ് റാഖയും ദമ്മാം സോക്കറും മാറ്റുരക്കും. രണ്ടാം മത്സരം യുനൈറ്റഡ് എഫ്.സി അൽഖോബാറും ദല്ലാ എഫ്.സിയും തമ്മിലാണ്.
വിവിധ ആഴ്ചകളിലായി ബദർ എഫ്.സി, ഖാലിദിയ സ്പോർട്സ് ക്ലബ്, മലബാർ യുനൈറ്റഡ്, യൂത്ത് ക്ലബ്, ഇംകോ-അൽഖോബാർ, ജുബൈൽ എഫ്.സി, കോർണിഷ് സോക്കർ, മാഡിഡ് എഫ്.സി, കെപ്വ എഫ്.സി, യങ് സ്റ്റാർ ടൊയോട്ട എന്നീ ടീമുകൾ കളിക്കും. ജനുവരി രണ്ടാം ആഴ്ചയിൽ ടൂർണമെൻറ് സമാപിക്കും. പ്രൈസ് മണിയും വിന്നേഴ്സ് ട്രോഫിയും റണ്ണേഴ്സ് ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്. ടൂർണമെൻറ് സ്ലോഗന് കഴിഞ്ഞ മാസം നടന്ന ചടങ്ങില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പ്രകാശനം ചെയ്തു.
ലോഗോ പ്രകാശനം പ്രമുഖ അറബ് ക്ലബ് പരിശീലകന് മാസ് കരീം നിര്‍വഹിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ക്ലബ് പ്രസിഡൻറ് അമീന് ചൂനൂര്‍, ക്ലബ് മാനേജർ അബ്ദുല്‍ ഫത്താഹ്, സാജിദ് ആറാട്ടുപുഴ, ഡിഫ പ്രസിഡൻറ് ഡോ. അബ്ദുസ്സലാം, ടെനി, ബ്രയാന്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.