ജിദ്ദയിൽ കെട്ടിടങ്ങളും ഭൂമിയും നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കും

ജിദ്ദ: നഗരവികസനത്തിന്റെ ഭാഗമായി ജിദ്ദയിൽ നഷ്ട്ടപ്പെടുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും ഉടമസ്ഥർക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് ജിദ്ദ നഗരസഭയും ജനറൽ അതോറിറ്റി ഫോർ സ്റ്റേറ്റ് റിയൽ എസ്റ്റേറ്റും അറിയിച്ചു. കൃത്യമായ രേഖയും ഫോട്ടോയുമായി ഉടമസ്ഥർക്ക് ജനുവരി 30 മുതൽ ഡിജിറ്റലായും കമ്മിറ്റിയുടെ വെബ്‌സൈറ്റ് വഴിയും അപേക്ഷ നൽകാം.

നിയപരമായ ഉടമാവകാശം അനുസരിച്ചുള്ള രേഖകൾ ഉള്ള ഭൂമിയിലെ പൊളിക്കുന്ന കെട്ടിടങ്ങൾക്കും ഭൂമിക്കും നഷ്ടരിഹാരം ലഭിക്കും. രേഖകളില്ലാത്ത ഭൂമിയിലെ കെട്ടിടമാണെങ്കിൽ കെട്ടിടത്തിന് മാത്രമായിരിക്കും നഷ്ടപരിഹാരം ലഭിക്കുക. ഉടമസ്ഥാവകാശ രേഖയുടെയോ പ്രമാണത്തിന്റെയോ പകർപ്പ്, ഉടമയുടെയോ പകരക്കാരന്റെയോ നിയമപരമായ ഏജൻസിയുടെയോ തിരിച്ചറിയൽ കാർഡ് പകർപ്പ് എന്നിവ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

കൂടാതെ നഷ്ടപ്പെടുന്ന കെട്ടിടത്തിന്റെ വ്യക്തമായ ഫോട്ടോ, വൈദ്യുതി ബില്ലിന്റെ പകർപ്പ്, കെട്ടിടത്തിന്റെ ഡോക്യുമെന്റേഷൻ നമ്പർ, പ്രദേശത്തിന്റെ ഏരിയൽ ഫോട്ടോ എന്നിവ ഉണ്ടെങ്കിൽ അതും അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.
Tags:    
News Summary - Start of receiving requests for compensation for the removal of slums in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.