ജിദ്ദ: 12 അത്യാധുനിക ക്രെയിനുകൾ സ്ഥാപിച്ച് ജിദ്ദ തുറമുഖത്തിെൻറ ശേഷി വർധിപ്പിക്കുന്നു. 10 യാർഡ് ക്രെയിനുകളുടെയും രണ്ട് ഭീമൻ മാരിടൈം ക്രെയിനുകളുടെയും ഉദ്ഘാടനം ഞായറാഴ്ച സൗദി പോർട്ട്സ് അതോറിറ്റി (മവാനി) പ്രസിഡൻറ് എൻജി. സഅദ് ബിൻ അബ്ദുൽ അസീസ് അൽഖൽബ് നിർവഹിച്ചു.
ഏറ്റവും പുതിയ സാങ്കേതികവിദ്യയോടെയും അന്തർദേശീയ സവിശേഷതകളോടെയും രൂപകൽപ്പന ചെയ്തിട്ടുള്ള ഈ െക്രയിനുകൾ ഉപയോഗിച്ച് നേരത്തേയുള്ളതിനേക്കാൾ ഉയർന്ന പ്രവർത്തനക്ഷമതയോടെ ജിദ്ദ തുറമുഖത്ത് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനും മറ്റ് സേവനങ്ങൾ നൽകാനും കഴിയും. ജിദ്ദ ഇസ്ലാമിക് തുറമുഖത്തെ കണ്ടെയ്നർ ടെർമിനലുകൾ വികസിപ്പിക്കാനും പ്രവർത്തിപ്പിക്കാനും പ്രമുഖ പ്രാദേശിക തുറമുഖ ഓപറേറ്ററായ റെഡ് സീ ഗേറ്റ് വേ ടെർമിനലും (ആർ.എസ്.ജി.ടി) സൗദി പോർട്ട്സ് അതോറിറ്റിയും (മവാനി) തമ്മിൽ ഒപ്പുവച്ച കരാറിെൻറ ഭാഗമായാണ് ക്രെയിനുകൾ ഒരുക്കിയത്.
ഇതുപ്രകാരം 2023ഓടെ പ്രതിവർഷം 52 ലക്ഷം സ്റ്റാൻഡേർഡ് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാവുന്ന തരത്തിൽ തുറമുഖത്തിെൻറ ശേഷി ഇരട്ടിയാകും. ഇക്കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ആർ.എസ്.ജി.ടി കൈകാര്യം ചെയ്ത കണ്ടെയ്നറുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിട്ടുണ്ട്. ആഗസ്റ്റിൽ 2,64,546 സ്റ്റാൻഡേർഡ് കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. ജൂലൈ മാസത്തേക്കാൾ നാല് ശതമാനം ഉയർന്ന നിരക്കാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.