റിയാദ്: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്റ്റേഷനറി കടകൾ ഉൾപ്പെടെയുള്ള സ്കൂൾ സാമഗ്രികൾ വിൽക്കുന്ന ഔട്ട്ലെറ്റുകളിൽ വാണിജ്യ മന്ത്രാലയം പരിശോധന കർശനമാക്കി. സ്കൂൾ ഉൽപന്നങ്ങളുടെയും സാധനങ്ങളുടെയും ലഭ്യതയും അവയുടെ ബദലുകളും പരിശോധിക്കാനാണ് ഇതെന്ന് മന്ത്രാലയം വിശദീകരിച്ചു.
ഉൽപന്നങ്ങളിൽ വില രേഖപ്പെടുത്തിയ ടാഗുകളുണ്ടെന്നും വില അക്കൗണ്ടിങ് ഉപകരണങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലകളിൽനിന്ന് വ്യത്യസ്തമല്ലെന്നും ഉൽപന്നങ്ങളുടെ വിശദാംശങ്ങൾ അറബിയിൽ വ്യക്തമായി എഴുതിയിട്ടുണ്ടെന്നും ഉറപ്പാക്കുന്നതിനാണ് പരിശോധന.
ഡിസ്കൗണ്ടുകൾ, പ്രമോഷനുകൾ എന്നിവ ക്രമമായി നടക്കുന്നുണ്ടെന്ന് മന്ത്രാലയത്തിന്റെ നിരീക്ഷണസംഘം ഉറപ്പ് വരുത്തുമെന്ന് മന്ത്രാലയം പറഞ്ഞു. സ്കൂൾ ഉൽപന്നങ്ങളുടെ ഔട്ട്ലെറ്റുകൾ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങൾ പാലിക്കണമെന്നും നിയമലംഘകർക്ക് പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.