ജിദ്ദ: സൗദി അറേബ്യയിൽനിന്ന് വിദേശത്ത് പണമയക്കുന്നതിൽ ഗണ്യമായ കുറവ്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലെ കണക്കിലാണ് വലിയ കുറവ് രേഖപ്പെടുത്തിയത്. രാജ്യത്തുനിന്ന് സ്വദേശികളുടെയും വിദേശികളുടെയും വിദേശ പണമയക്കലിലാണ് കാര്യമായ കുറവുണ്ടായത്. സൗദി സെൻട്രൽ ബാങ്ക് (സാമ) പുറത്തുവിട്ട കണക്കുകൾപ്രകാരം, ജൂണിൽ വിദേശത്തുള്ള സൗദി പൗരന്മാരുടെ പണമയക്കൽ 2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 24 ശതമാനം കുറഞ്ഞ് 5.16 ശതകോടി റിയാലിലെത്തി. കഴിഞ്ഞ വർഷം ജൂണിൽ ഇത് ഏകദേശം 6.75 ശതകോടി റിയാൽ ആയിരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജൂണിൽ രാജ്യത്തുനിന്നുള്ള വിദേശികളുടെ പണം കൈമാറ്റത്തിൽ 18 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഏകദേശം 10.8 ശതകോടി റിയാലാണ് ഇക്കഴിഞ്ഞ ജൂണിൽ വിദേശികൾ പുറത്തേക്കയച്ച പണം. എന്നാൽ, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 13.2 ശതകോടി റിയാലായിരുന്നു. കഴിഞ്ഞ മേയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ വിദേശികളുടെ പണമയക്കലിൽ നാലു ശതമാനം കുറവ് വന്നതായും സാമ പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.