അൽഖോബാർ : ഈ വർഷം ജൂൺ 1 മുതൽ സൗദി അറേബ്യയിൽ വേനൽക്കാലം ആരംഭിക്കുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.എം.സി) അറിയിച്ചു. എൻ.എം.സി പ്രവചനമനുസരിച്ച്, കിഴക്കൻ, മധ്യ പ്രദേശങ്ങളിൽ താപനില ഉയരും, അതേസമയം രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ വേനൽക്കാലത്ത് ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രാരംഭ സൂചകങ്ങൾ വരാനിരിക്കുന്ന വേനൽക്കാലത്ത് കടുത്ത ചൂടുള്ള അവസ്ഥയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് എൻ.എം.സി വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. കഴിഞ്ഞ ആഴ്ച മുതൽ വസന്തകാലത്തിന്റെ അവസാനത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഉയരാൻ തുടങ്ങി. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴയും മണൽക്കാറ്റും ഉൾെപ്പടെ കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.