ദമ്മാം: പൗരൻമാരുടെ ജീവിക്കാനുള്ള അവകാശത്തെ മുൻനിർത്തിയും അഴിമതിരഹിത ഭരണം ലക്ഷ്യംവെച്ചും വോട്ട് വിനിയോഗിക്കണമെന്ന് വെൽഫെയർ പാർട്ടി നിയമസഭ തെരെഞ്ഞെടുപ്പ് സ്ഥാനാർഥികൾ. പ്രവാസി സാംസ്കാരിക വേദി സൗദി കോഴിക്കോട് ജില്ല വെസ്റ്റ്, ഈസ്റ്റ് പ്രൊവിൻസുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇവർ.കോഴിക്കോട് കുന്ദമംഗലം നിയോജക മണ്ഡലം സ്ഥാനാർഥി ഇ.പി. അൻവർ സാദത്ത്, ബാലുശ്ശേരി മണ്ഡലം സ്ഥാനാർഥി എൻ.കെ. ചന്ദ്രിക, എലത്തൂർ മണ്ഡലം സ്ഥാനാർഥി താഹിർ മൊക്കണ്ടി എന്നിവർ പ്രവർത്തകരെ അഭിസംബോധന ചെയ്തു.
ബി.ജെ.പി കൊണ്ടുവന്ന സാമ്പത്തിക സംവരണത്തിെൻറ ചുവടുപിടിച്ചു സവർണ സംവരണം നടപ്പിലാക്കിയ ഇടതു സർക്കാർ നിലപാട് വഞ്ചനാപരമാണ്. ബി.ജെ.പിക്ക് സാധ്യതയുള്ള മണ്ഡലങ്ങളിൽ പക്ഷം നോക്കാതെ ജയ സാധ്യതയുള്ള ഇടതു വലതു സ്ഥാനാർഥികളെ പിന്തുണക്കും. നീതി നിഷേധിക്കപ്പെടുന്നവർക്ക് അത്താണിയാണ് വെൽഫെയർ പാർട്ടിയെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. കിഴക്കൻ പ്രവിശ്യ തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജമാൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. വെസ്റ്റേൺ പ്രൊവിൻസ് കോഓഡിനേറ്റർ കെ.എം. ഷാഫി സ്വാഗതം പറഞ്ഞു. ഷബീർ ചാത്തമംഗലം ദമ്മാം, റഹീം ഒതുക്കുങ്ങൽ ജിദ്ദ എന്നിവർ ആശംസ നേർന്നു. കെ.എം. സാബിഖ് നന്ദി പറഞ്ഞു. സിറാജ് ഇബ്രാഹിം, എം.കെ. ഷാജഹാൻ, അൻവർ സലിം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.