റിയാദ്: യാര ഇന്റർനാഷനൽ സ്കൂൾ പുതിയ അധ്യയന വർഷത്തിലെ തിരഞ്ഞെടുക്കപ്പെട്ട കാബിനറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചു.
ഹെഡ്ഗേൾ ബുഷ്റ അജാസും ഹെഡ് ബോയ് ഫറാസുദ്ദീൻ ഖാനും പ്രിൻസിപ്പൽ ആസിമ സലിം ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റുചൊല്ലി അധികാരമേറ്റു. സ്കൂൾ സി.ഇ.ഒ ഖാലിദ് അൽ ഈദ് റീസ്, മുഖ്യരക്ഷാധികാരി ഹബീബുറഹ്മാൻ, സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ, ഹെഡ്മിസ്ട്രസ് എന്നിവർ കാബിനറ്റ് അംഗങ്ങൾക്ക് സാഷെയും ബാഡ്ജും നൽകി. സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
പ്ലസ് ടു കോമേഴ്സ് വിഭാഗത്തിൽ സഫിയ അൻസാരി, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ സാനിയ നദീം എന്നിവർ സൗദിയിൽ തന്നെ യഥാക്രമം ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി വിജയിച്ചവരാണ്. പത്താം തരത്തിൽ മലീഹ മുജീബ് സ്കൂൾ തലത്തിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥിനിയാണ്. ഉന്നത വിജയം കരസ്ഥമാക്കിയ വിജയികളെ സ്കൂൾ പ്രിൻസിപ്പലും സി.ഇ.ഒയും മുഖ്യരക്ഷാധികാരിയും ചേർന്ന് അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.