റിയാദ്: റിയാദിലെ താജ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് 'മം ആൻഡ് മി' എന്ന പേരിൽ കുട്ടികൾക്കായി കളറിങ്, ചിത്രരചന മത്സരം സംഘടിപ്പിച്ചു. എക്സിറ്റ് 16-ലെ റായ്ഡ് പ്രോ ബാഡ്മിന്റൺ കോർട്ടാണ് മത്സരങ്ങൾക്ക് വേദിയായത്. കുട്ടികളുടെ കലാപരമായ വാസനകൾ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി 500ൽ പരം വിദ്യാർഥികൾ മൂന്നു വിഭാഗങ്ങളിലായി വർണോത്സവത്തിൽ പങ്കെടുത്തു.
എട്ടു വയസ്സുള്ളവർ 'മാം ആൻഡ് മി' വിഭാഗത്തിലും ഒമ്പതു മുതൽ 12 വയസ്സായവർ 'സൂപ്പർ സ്റ്റാർ' ഗണത്തിലും 13 മുതൽ 16 വരെയുള്ളവർ 'സൂപ്പർ ടീൻസ്' ഗ്രൂപ്പിലുമാണ് മത്സരിച്ചത്. എട്ടു വയസ്സിൽ താഴെയുള്ളവർ അവരവരുടെ അമ്മമാരുടെ കൂടെ മത്സരിച്ചത് കൗതുകമുണ്ടാക്കി. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ റിയാദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഇവൻറ് ചെയർ മനാസ് അൽ ബുഖാരി, ക്ലബ് പ്രസിഡന്റ് സുനിൽ ഇടിക്കുള, ഡോ. മഹേഷ് പിള്ളൈ, നന്ദു കൊട്ടാരത്ത്, സണ്ണി കുരുവിള, ഷിജോ മോൻ ജോസ്, അബ്ദുൽ നാസർ, ബിജു ജോസഫ്, നിതു രതീഷ്, തൻവീർ, ഗൗതം തന്ത്ര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജൂൺ 17നകം വിജയികളെ പ്രഖ്യാപിക്കുന്നതും 19ന് സമ്മാന വിതരണം നടക്കുമെന്നും സംഘാടക സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.