ത​ല​ശ്ശേ​രി പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​ൽ ജേ​താ​ക്ക​ളാ​യ ടീം ​സൗ​ദാ​ൽ

ത​ല​ശ്ശേ​രി പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​ൽ ടീം ​സൗ​ദാ​ൽ ജേ​താ​ക്ക​ൾ

റി​യാ​ദ്: ത​ല​ശ്ശേ​രി മ​ണ്ഡ​ലം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ‘ത​ല​ശ്ശേ​രി ഫെ​സ്​​റ്റ്​ 2024’ െൻ​റ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ത​ല​ശ്ശേ​രി പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ എ​യ്​​റ്റ്​ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ൽ റ​ഫ്ഷാ​ദ് വാ​ഴ​യി​ലി​െൻറ​യും അ​ഡ്വ. ഹാ​രി​സ് തൈ​ക്ക​ണ്ടി​യു​ടെ​യും ജം​ഷീ​ദ് അ​ഹ​മ്മ​ദി​െൻറ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​സൗ​ദാ​ൽ ജേ​താ​ക്ക​ളാ​യി. ടീം ​ലോ​ജി​കെ​യ​റി​നെ ഏ​ഴ്​ വി​ക്ക​റ്റു​ക​ൾ​ക്കാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ആ​റു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെൻറ്​ റി​യാ​ദി​ലെ സാ​സ് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ലാ​ണ്​ ന​ട​ന്ന​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം. അ​ൻ​വ​ർ സാ​ദ​ത്ത് ടൂ​ർ​ണ​മെൻറ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഫ്ഷാ​ദ് വാ​ഴ​യി​ൽ ഫൈ​ന​ലി​ലെ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ന​സ്മി​ൽ അ​ബ്​​ദു​ല്ല മി​ക​ച്ച ബാ​റ്റ​ർ, പ്ലെ​യ​ർ ഓ​ഫ് ദി ​ടൂ​ർ​ണ​മെൻറ്​ എ​ന്നീ അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച ബൗ​ള​റാ​യി ഷ​ഹീ​ർ സ​ല്ലു, ഫീ​ൽ​ഡ​റാ​യി മു​ഹ​മ്മ​ദ് ഷാ​സ് കാ​ത്താ​ണ്ടി എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹി​ഷാം അ​ഹ​മ്മ​ദ്, റി​ദ്​​വാ​ൻ, മു​ഹ​മ്മ​ദ് ഷാ​നി​ജ്, മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​ലാം​ക്കോ സ്പേ​സ് വ​ർ​ക്സ് സി.​ഇ.​ഒ ഷാ​ന​വാ​സ് അ​ഹ​മ്മ​ദ്, മാ​ദ​ൻ അ​ൽ ജ​സീ​റ സി.​ഇ.​ഒ മു​ദ​സ്സി​ർ ത​യ്യി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക​ൺ​വീ​ന​ർ ഫു​ഹാ​ദ് ക​ണ്ണ​മ്പ​ത്ത്,അ​ഫ്താ​ബ് അ​മ്പി​ലാ​യി​ൽ , ഹ​സീ​ബ് മു​ഹ​മ്മ​ദ് ​നേ​തൃ​ത്വം ന​ൽ​കി. മാ​ജി​ക് ബൗ​ൾ ഒ​രു​ക്കി​യ ത​ല​ശ്ശേ​രി ഭ​ക്ഷ​ണ​ശാ​ല പ​രി​പാ​ടി​യു​ടെ മാ​റ്റ് കൂ​ട്ടി.

Tags:    
News Summary - Team Soudal Winners in Thalassery Premier League Cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.