ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സിറ്റി സോണിന് കീഴിൽ പ്രഫഷനുകളായ ആളുകളിലെ കഴിവുകളെ ഉപയോഗപ്പെടുത്തുന്നതിനും അവർക്ക് ആവശ്യമായ പരിശീലനം നൽകാനും നേതൃത്വം നൽകാൻ ‘ടീം വിസ്ഡം’ രൂപവത്കരിച്ചു. ജിദ്ദ മഹബ്ബയിൽ നടന്ന സൈബർ സെക്യൂരിറ്റി അവയർനെസ് ക്ലാസിൽ ടീം വിസ്ഡം അംഗങ്ങളെ പ്രഖ്യാപിച്ചു. സൈബർ ലോകത്തെ സാധ്യതകളും വ്യത്യസ്ത തരം സെക്യൂരിറ്റി തലങ്ങളെക്കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു. സോൺ വിസ്ഡം സെക്രട്ടറി ആഷിഖ് മാട്ടിൽ ക്ലാസിന് നേതൃത്വം നൽകുകയും നാഷനൽ വിസ്ഡം സെക്രട്ടറി ബഷീർ നൂറാനി ടീം വിസ്ഡത്തിെൻറ അനന്ത സാധ്യതകളെയും ഫോക്കസ് ഏരിയയെക്കുറിച്ചും സംസാരിച്ചു. ടീം വിസ്ഡം ലീഡറായി ‘ലാൻഡ് മാർക്ക് ഗ്രൂപ് ഓഫ് കമ്പനി’യുടെ സപ്ലൈ ചെയിൻ എക്സിക്യൂട്ടിവും ഡേറ്റ അനലിസ്റ്റുമായ അമീറുൽ ഹഖിനെ യോഗത്തിൽ തെരഞ്ഞെടുത്തു. സോൺ വിസ്ഡം സെക്രട്ടറി സൈഫുദ്ദീൻ പുളിക്കൽ സ്വാഗതവും നിയുക്ത ലീഡ് അമീറുൽ ഹഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.