മദീന: മദീന നഗരത്തിലെ പ്രധാന റോഡുകളിൽ സിറ്റി ബസുകളുടെ പരീക്ഷണ ഓട്ടം പൂർത്തിയായി. മദീനയിലെ താമസക്കാർക്കും സന്ദർശകർക്കും പൊതുഗതാഗത സേവനം കാര്യക്ഷമമാക്കുന്നതിനായി മദീന മേഖല വികസന അതോറിറ്റിയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സിറ്റി ബസ് സർവിസ് ഏർപ്പെടുത്തിയത്. ഇതിനായി ഗതാഗത കമ്പനികളിലൊന്നുമായി ഏതാനും ദിവസങ്ങൾക്കുമുമ്പാണ് മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാന്റെ മേൽനോട്ടത്തിൽ ധാരണയിൽ ഒപ്പിട്ടത്.
ആദ്യഘട്ടത്തിൽ നാലു പ്രധാന റൂട്ടുകളിൽ 27 ബസുകളാണ് സർവിസ് നടത്തുക. മസ്ജിദുന്നബവിയെ മദീനയുടെ വിവിധ ഭാഗങ്ങളെ സിറ്റി ബസ് സർവിസുമായി ബന്ധിപ്പിക്കുകയാണ് മദീന വികസന അതോറിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹറം പരിസരത്ത് വാഹനത്തിരക്കും പരിസ്ഥിതി മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിനുമാണ്.
വിഷ്വൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഗതാഗത പദ്ധതികളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗം കൂടിയാണിത്. ആഴ്ചയിൽ ഏഴു ദിവസവും എല്ലാ ട്രാക്കുകളിലും രാവിലെ ആറു മുതൽ വൈകീട്ട് പത്തുവരെ ബസ് സർവിസ് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.