ജിദ്ദ: റമദാനില്‍ ഖുര്‍ആന്‍ ആസ്വാദനവും പഠനവും ലക്ഷ്യം വെച്ച് സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ നാഷനല്‍ കമ്മിറ്റിയുടെ കീഴില്‍ സൗദിയിലെ സി.ഐ.ഇ.ആർ മദ്റസ വിദ്യാർഥികൾക്കായി ഖുര്‍ആന്‍ തജ്വീദ് മത്സരം സംഘടിപ്പിക്കുന്നു, മൂന്ന് വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങളില്‍ ഏപ്രില്‍ എട്ടിന് മുമ്പ് അതത് ഏരിയകളിലെ സി.ഐ.ഇ.ആർ മദ്റസകൾ വഴി രജിസ്റ്റർ ചെയ്യണം. സബ്ജൂനിയർ അഞ്ച് മുതൽ ഒമ്പത് വയസ്സ് വരെയും ജൂനിയർ ഒമ്പത് മുതൽ 13 വയസ്സു വരെയും സീനിയർ 13 മുതൽ 16 വരെയുമാണ് മത്സരത്തിൽ പങ്കെടുക്കാവുന്ന പ്രായപരിധി. വിവരങ്ങള്‍ക്ക് 053 014 1819 (വാട്സാപ്പ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.