തായ്ലൻഡ് സൗദി പൗരന്മാർക്കുള്ള യാത്രവിലക്ക് നീക്കി

ജിദ്ദ: തായ്ലൻഡിലേക്കും തിരിച്ചും ഏർപ്പെടുത്തിയ യാത്രനിരോധനം നീക്കിയതായി സൗദി പാസ്പോർട്ട് ഡയറക്ട്രേറ്റ് അറിയിച്ചു. ഇനിമുതൽ സൗദി പൗരന്മാർക്ക് തായ്ലൻഡിലേക്കും അവിടത്തെ പൗരന്മാർക്ക് തിരിച്ചും യാത്ര ചെയ്യാം. രാജ്യത്തിന് പുറത്ത് യാത്രചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരും തങ്ങളുടെ പാസ്പോർട്ടുകൾ സൂക്ഷിക്കണമെന്ന് പാസ്പോർട്ട് ഡയറക്ട്രേറ്റ് ഓർമപ്പെടുത്തി.

പാസ്പോർട്ട് അവഗണിക്കുകയോ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ വെക്കുകയോ ചെയ്യരുതെന്നും ആവശ്യപ്പെട്ടു. സൗദിയും തായ്ലൻഡും തമ്മിലുള്ള നയതന്ത്രബന്ധം കഴിഞ്ഞ മാസം പുനഃസ്ഥാപിച്ചതിനെ തുടർന്നാണ് 32 വർഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങളിലേക്കും പൗരന്മാർക്കുള്ള യാത്രവിലക്ക് നീട്ടിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച തായ്ലൻഡിൽനിന്ന് ഉംറ തീർഥാടകരുടെ വരവും ആരംഭിച്ചിരുന്നു.

Tags:    
News Summary - Thailand lifts Saudi nationals travel ban on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.