ചി​ല്ല സ​ർ​ഗ​വേ​ദി സം​ഘ​ടി​പ്പി​ച്ച ച​ല​ച്ചി​ത്ര സം​വാ​ദ​ത്തി​ൽ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര നി​രൂ​പ​ക​ൻ വി.​കെ. ജോ​സ​ഫ് സം​സാ​രി​ക്കു​ന്നു

ച​ല​ച്ചി​ത്ര​ക്കാ​ഴ്ച​പ്പാ​ടു​ക​ൾ ന​വീ​ക​രി​ക്ക​പ്പെ​ട​ണം -വി.​കെ. ജോ​സ​ഫ്

റി​യാ​ദ്​: ഇ​ന്ത്യ​ൻ സി​നി​മ​യെ​ന്നാ​ൽ ഹി​ന്ദി സി​നി​മ​യാ​ണെ​ന്ന പൊ​തു​ബോ​ധ​ത്തി​ൽ പ്രാ​ദേ​ശി​ക ഭാ​ഷാ സി​നി​മ​ക​ളെ​യെ​ല്ലാം ആ​സൂ​ത്രി​ത​മാ​യി പാ​ർ​ശ്വ​വ​ത്ക​രി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര നി​രൂ​പ​ക​നും കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ൻ വൈ​സ്​ ചെ​യ​ർ​മാ​നു​മാ​യ വി.​കെ. ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. റി​യാ​ദി​ലെ ചി​ല്ല സ​ർ​ഗ​വേ​ദി സം​ഘ​ടി​പ്പി​ച്ച ച​ല​ച്ചി​ത്ര സം​വാ​ദ​ത്തി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഫോ​ർ ഫി​ലിം ക്രി​ട്ടി​ക്സ് ഇ​ന്ത്യാ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റാ​യ അ​ദ്ദേ​ഹം സൗ​ദി ഫി​ലിം ക​മീ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഫി​ലിം ക്രി​ട്ടി​ക്സ് കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് റി​യാ​ദി​ലെ​ത്തി​യ​ത്. ച​ല​ച്ചി​ത്ര​പ​ഠ​ന​ത്തി​ന് ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്റി​ൽ​നി​ന്ന് സു​വ​ർ​ണ​ക​മ​ലം ഏ​റ്റു​വാ​ങ്ങി​യി​ട്ടു​ള്ള വി.​കെ. ജോ​സ​ഫ് ച​ല​ച്ചി​ത്ര സം​ബ​ന്ധി​യാ​യ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ്.

ബാ​ബ​രി മ​സ്ജി​ദി​ന്റെ ത​ക​ർ​ക്ക​ലി​നോ​ട​നു​ബ​ന്ധി​ച്ച് മ​ല​യാ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ധ്രു​വം എ​ന്ന സി​നി​മ ഉ​ൽ​പാ​ദി​പ്പി​ച്ച ഫ്യൂ​ഡ​ൽ-​വ​ർ​ഗീ​യ-​ഫാ​ഷി​സ്​​റ്റ്​ ബോ​ധം പി​ന്നീ​ട് കു​റെ​ക്കാ​ലം മ​ല​യാ​ള സി​നി​മ​യെ ഭ​രി​ച്ചെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യും ന്യൂ​ന​പ​ക്ഷ പാ​ർ​ശ്വ​വ​ത്ക​ര​ണ​വും സ്വാ​ഭാ​വി​ക​മാ​യ സാ​മൂ​ഹി​ക ക്ര​മ​മാ​ണെ​ന്ന വ്യാ​ജ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ അ​ത്ത​രം സി​നി​മ​ക​ൾ​ക്ക് സാ​ധി​ച്ചു. അ​ടു​ത്ത കാ​ല​ത്ത് മ​ല​യാ​ള​സി​നി​മ അ​ത്ത​രം വാ​ർ​പ്പു​മാ​തൃ​ക​ക​ളി​ൽ​നി​ന്ന് മു​ക്തി​നേ​ടി​യ​താ​യി ന​മു​ക്ക് കാ​ണാം.

ത​മി​ഴ് സി​നി​മ​യാ​ണെ​ങ്കി​ൽ അ​ടു​ത്ത കാ​ല​ത്ത് ജ​ന​പ്രി​യ സി​നി​മ ഫോ​ർ​മാ​റ്റി​ൽ​ത​ന്നെ വി​പ്ല​വ​ക​ര​വും പു​രോ​ഗ​മ​ന​പ​ര​വു​മാ​യ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. പ ​ര​ഞ്ജി​ത്തും മാ​രി ശെ​ൽ​വ​രാ​ജും അ​താ​ണ് ചെ​യ്യു​ന്ന​ത്. സി​നി​മ കാ​ണു​ന്ന​തി​​ന്റെ​യും അ​തി​നെ വി​ല​യി​രു​ത്തു​ന്ന​തി​​ന്റെ​യും സ​മീ​പ​ന​ങ്ങ​ൾ ന​വീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും അ​ത് നി​ര​ന്ത​ര​മാ​യ ഒ​രു വി​ദ്യാ​ഭ്യാ​സ​മാ​ണെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ന്ന ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട ഡെ​ലി​ഗേ​റ്റാ​യി പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​​ന്റെ അ​നു​ഭ​വ​ത്തി​ൽ സൗ​ദി ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ളും പ​രീ​ക്ഷ​ണ​ങ്ങ​ളും വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാം​സ്കാ​രി​ക​മാ​യി ഒ​രു ജ​ന​ത എ​ത്ര​മാ​ത്രം മു​ന്നോ​ട്ടു​പോ​കു​ന്നു എ​ന്ന​തി​​ന്റെ അ​ട​യാ​ള​മാ​ണ​ത്. ഇ​ന്ത്യ​നി​ന്ന സ്ഥ​ല​ത്തു​നി​ന്ന് പി​റ​കോ​ട്ടു​പോ​കു​മ്പോ​ൾ സൗ​ദി മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്. സ​വ​ർ​ക്ക​റി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ ഇ​ന്ത്യ​യു​ടെ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ഉ​ദ്ഘാ​ട​ന​ചി​ത്ര​മാ​കു​ന്ന​ത് ത​ന്നെ അ​തി​​ന്റെ ഏ​റ്റ​വും അ​ടു​ത്ത ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

എം. ​ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​പി.​എം. സാ​ദി​ഖ് സം​സാ​രി​ച്ചു. സി​ജി​ൻ കൂ​വ​ള്ളൂ​ർ, ന​ജീം കൊ​ച്ചു​ക​ലു​ങ്ക്, ബി​നീ​ഷ്, റ​സൂ​ൽ സ​ലാം, സു​മി​ത്, സ​തീ​ഷ് വ​ള​വി​ൽ, ഇ​സ്മാ​ഈ​ൽ, നാ​സ​ർ കാ​ര​ക്കു​ന്ന്, വി​പി​ൻ കു​മാ​ർ, ഷ​മീ​ർ കു​ന്നു​മ്മ​ൽ, ബീ​ന, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ചി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് ലാ​ൽ സ്വാ​ഗ​ത​വും സീ​ബ കൂ​വോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Attitude towards the movies should be progressive-VK Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.