ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ന്റ്​ മ​ഹ്​​മൂ​ദ് അ​ബ്ബാ​സ്​​ റി​യാ​ദി​ൽ അ​റ​ബ്, ഇ​സ്‌​ലാ​മി​ക

ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്കു​ന്നു

ലോ​ക രാ​ജ്യ​ങ്ങ​ൾ ഇ​സ്രാ​യേ​ൽ ബ​ന്ധ​ത്തി​​ന്റെ കാ​ര്യം പു​ന​രാ​ലോ​ചി​ക്ക​ണം -ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ന്റ്​

റി​യാ​ദ്​: ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ലെ ഇ​സ്രാ​യേ​ലി​​ന്റെ അം​ഗ​ത്വം സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​ലും ജ​ന​റ​ൽ അ​സം​ബ്ലി​യി​ലും ആ​വ​ശ്യ​പ്പെ​ടാ​ൻ അ​റ​ബ്, ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളോ​ട് ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ന്റ്​ മ​ഹ്​​മൂ​ദ് അ​ബ്ബാ​സ്​​ ആ​ഹ്വാ​നം ചെ​യ്​​തു. റി​യാ​ദി​ൽ അ​റ​ബ്, ഇ​സ്‌​ലാ​മി​ക ഉ​ച്ച​കോ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളും ലി​ഖി​ത ക​രാ​റു​ക​ളും പാ​ലി​ക്കു​ക​യും ഫ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​ലും ജ​ന​റ​ൽ അ​സം​ബ്ലി​യി​ലും ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ലെ ഇ​സ്ര​യേ​ലി​ന്റെ അം​ഗ​ത്വം സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ അ​റ​ബ്, ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ൾ മു​ന്നോ​ട്ട്​ വ​ര​ണം.

ഇ​സ്രാ​യേ​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളും ആ​ക്ര​മ​ണ​വും അ​വ​സാ​നി​പ്പി​ക്കാ​നും ഗ​സ്സ​യി​ൽ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കാ​നും അ​ധി​നി​വേ​ശം​ പി​ൻ​വ​ലി​ക്കാ​നും ആ​വ​ശ്യ​പ്പെ​ടു​ക​യും ഗ​സ്സ​യെ വെ​സ്​​റ്റ്​ ബാ​ങ്കി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്താ​നു​ള്ള ഗൂ​ഢ​പ​ദ്ധ​തി​ക​ൾ ത​ള്ളി​ക്ക​ള​യു​ക​യും ഫ​ല​സ്തീ​ൻ രാ​ഷ്​​ട്ര​ത്തി​ന്​ പ​ര​മാ​ധി​കാ​രം ന​ൽ​കു​ക​യും ചെ​യ്യു​ന്ന യു.​എ​ൻ. സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ പ്ര​മേ​യം 2735 ന​ട​പ്പാ​ക്കാ​ൻ ന​മ്മ​ളെ​ല്ലാ​വ​രും പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ട്.

ലോ​ക രാ​ജ്യ​ങ്ങ​ൾ ഇ​സ്രാ​യേ​ലു​മാ​യു​ള്ള ബ​ന്ധം പു​ന​ര​വ​ലോ​ക​നം ചെ​യ്യ​ണം. അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യും വം​ശ​ഹ​ത്യ ന​ട​ത്തു​ക​യും യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​യെ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​സ്രാ​യേ​ലു​മാ​യു​ള്ള ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ലാ​ക്ക​രു​ത്.

അ​ന്താ​രാ​ഷ്​​ട്ര നീ​തി​ന്യാ​യ കോ​ട​തി​യു​ടെ അ​ഭി​പ്രാ​യ​ത്തി​ന​നു​സൃ​ത​മാ​യി ഇ​സ്രാ​യേ​ലി​ന് മേ​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്താ​നും അ​വ​രു​മാ​യു​ള്ള ബ​ന്ധം പ​രി​മി​ത​പ്പെ​ടു​ത്താ​നും രാ​ജ്യ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന പൊ​തു അ​സം​ബ്ലി പ്ര​മേ​യം ന​ട​പ്പാ​ക്കു​ക​യും അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കു​ക​യും ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കു​ടി​യേ​റ്റം നി​ർ​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

ജ​റു​സ​ലേ​മി​നെ സം​ര​ക്ഷി​ക്കാ​നും അ​വി​ട​ത്തെ ജ​ന​ങ്ങ​ളു​ടെ ദൃ​ഢ​ത​യെ പി​ന്തു​ണ​ക്കാ​നും അ​ൽ​അ​ഖ്‌​സ പ​ള്ളി​ക്കും വി​ശു​ദ്ധ ന​ഗ​ര​ത്തി​ലെ ഇ​സ്​​ലാ​മി​ക, ക്രി​സ്ത്യ​ൻ പു​ണ്യ​സ്ഥ​ല​ങ്ങ​ളു​ടെ ച​രി​ത്ര​പ​ര​വും നി​യ​മ​പ​ര​വു​മാ​യ പ​ദ​വി​ക്കും ദോ​ഷം വ​രു​ത്തു​ന്ന​ത് ത​ട​യാ​നും ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ന്റ്​ ആ​ഹ്വാ​നം ചെ​യ്തു.

ഫ​ല​സ്തീ​ൻ രാ​ഷ്​​ട്രം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ൽ പൂ​ർ​ണ അം​ഗ​ത്വം നേ​ടു​ന്ന​തി​നും അ​റ​ബ് സ​മാ​ധാ​ന സം​രം​ഭം ന​ട​പ്പാ​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്​​ട്ര സ​ഖ്യ​ത്തെ പി​ന്തു​ണ​ക്കേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

ഞ​ങ്ങ​ളു​ടെ സ​മ്പ​ത്ത്​ വി​ട്ടു​കി​ട്ടു​ന്ന​തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷാ​വ​ല​യം ഒ​രു​ക്കു​ന്ന​തി​നും യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​യു​ടെ പ്ര​വ​ർ​ത്ത​നം സം​ര​ക്ഷി​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഫ​ല​സ്തീ​നി​ൽ അ​തി​ന്റെ ദൗ​ത്യ​ങ്ങ​ൾ തു​ട​രാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന​തി​നും ഇ​സ്രാ​യേ​ൽ ഗ​വ​ൺ​മെ​ന്റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നും​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​സ്ഥി​ര​ത​യും സ​മാ​ധാ​ന​വും കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള അ​ടി​ത്ത​റ​യാ​യി ഫ​ല​സ്തീ​ൻ രാ​ഷ്​​ട്ര​ത്തെ രൂ​പ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ന​ന്ദി പ​റ​ഞ്ഞു. ഈ ​ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത്​ ഫ​ല​സ്​​തി​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന സ​ഹോ​ദ​ര നേ​താ​ക്ക​ൾ​ക്കും ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ന്റ്​ ന​ന്ദി അ​റി​യി​ച്ചു

Tags:    
News Summary - World nations should reconsider Israel relationship-President of palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.