മക്ക: കഅബയുടെ ഭാഗമായ ‘ഹിജ്ർ ഇസ്മാഈൽ’ പ്രദേശത്തേക്ക് വിശ്വാസികൾക്ക് പ്രവേശിക്കുന്നതിന് പ്രത്യേകം സമയം നിശ്ചയിച്ചതായി ഇരുഹറം കാര്യാലയ ജനറൽ അതോറിറ്റി അറിയിച്ചു. കഅബയുടെ വടക്കുവശത്ത് അർധവൃത്താകൃതിയില്‍ അരമതില് കൊണ്ട് വേര്‍തിരിച്ച ഭാഗമാണ് ഹിജ്ർ ഇസ്മാഈല്‍.
പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ 11 വരെയും സ്ത്രീകൾക്ക് രാത്രി എട്ട് മുതൽ പുലർച്ചെ രണ്ട് വരെയുമാണ് ഇവിടേക്ക് പ്രവേശിക്കാനുള്ള സമയം. ഒരാൾക്ക് 10 മിനിറ്റാണ് പരമാവധി അനുവദിക്കുന്ന സമയം. ‘ഹിജ്ർ ഇസ്മാഈലി’ലേക്കുള്ള പടിഞ്ഞാറൻ ഗേറ്റിലൂടെയാണ് അകത്തേക്ക് പ്രവേശിക്കേണ്ടത്. ഇതുസംബന്ധിച്ചുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഇൻഫോഗ്രാഫിക്കിലൂടെ അതോറിറ്റി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.