‘വിജയമാണ് റമദാൻ’ എന്ന പേരിൽ തനിമ അസീർ കമ്മിറ്റി സംഘടിപ്പിച്ച പൊതുപരിപാടിയിൽ സുബൈർ കാളികാവ്
സംസാരിക്കുന്നു
ഖമീസ് മുശൈത്ത്: ‘വിജയമാണ് റമദാൻ’ എന്ന പേരിൽ തനിമ അസീർ പൊതുപരിപാടി സംഘടിപ്പിച്ചു. സുബൈർ കാളികാവ് മുഖ്യപ്രഭാഷണം നടത്തി.
റമദാൻ ദൈവം വിശ്വാസികൾക്ക് നൽകിയ വലിയ സമ്മാനമാണെന്നും തെറ്റുകളിൽനിന്നും മാറിനിന്ന് ജീവിതത്തെ സംശുദ്ധമാക്കാൻ അത് സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖുർആെൻറ അവതരണത്തോടു നന്ദി കാണിക്കാനുള്ള അവസരമാണ് വിശ്വാസിക്ക് വ്രതത്തിലൂടെ സാധ്യമാകുന്നത്. റമദാനിലെ വളരെ പ്രധാനപ്പെട്ട വിജയത്തിെൻറ ദിനമാണ് ബദർ ദിനം.
ബദർ വിശ്വാസിയുടെ അല്ലാഹുവിലുള്ള പ്രതീക്ഷയെ വളർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് അലി ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു. ഈസ അലവി സ്വാഗതവും മുഹമ്മദ് ഫാറൂഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.