മക്ക: വിശ്വാസികൾക്ക് സഹായമായി മക്ക ഹറമിൽ അഞ്ച് ഭാഷകളിൽ ‘പ്രാർഥന ഗൈഡ്’ പുറത്തിറക്കി. ഹറമിലെ നമസ്കാര ഹാളുകളിലുടനീളം സ്ഥാപിച്ചിട്ടുള്ള ക്യു.ആർ കോഡുകൾ വഴി ഇരുഹറം പരിപാലന അതോറിറ്റിയാണ് ഗൈഡ് പുറത്തിറക്കിയത്. വൈവിധ്യമാർന്ന ഉള്ളടക്കം കൊണ്ട് വേറിട്ടതാണ് ഗൈഡ്. ഖുർആൻ ഉൾപ്പെടെ നിരവധി ഉള്ളടക്കങ്ങൾ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അതോറിറ്റി വിശദീകരിച്ചു.
ഖുർആന്റെ ഇലക്ട്രോണിക് കോപ്പി, ഇരുഹറമുകളിലെ റെക്കോഡ് ചെയ്തതും തത്സമയവുമായ പ്രഭാഷണങ്ങളും പാഠങ്ങളും പ്രശസ്തമായ ഒരു കൂട്ടം പ്രാർഥനകളും ലളിതമായ നിർദേശത്തിലൂടെ വുദുവും പ്രാർഥനയും പഠിപ്പിക്കുന്നു. ഇഅ്തികാഫിന്റെ ആശയത്തെക്കുറിച്ചും അതിന്റെ നിബന്ധനകളെക്കുറിച്ചും ലളിതമായ വിശദീകരണം, ഡിജിറ്റൽ ത്വവാഫ് എന്നിവ ഗൈഡ് ഉൾക്കൊള്ളുന്നു.
170ലധികം ടെക്സ്റ്റുകളും ഓഡിയോ പ്രാർഥനകളും ഉൾക്കൊള്ളുന്ന ഉപകരണമാണ് ഡിജിറ്റൽ ത്വവാഫ്. കൂടാതെ തീർഥാടകരുടെ അനുഭവത്തെ പിന്തുണക്കുന്നതിനായി ത്വവാഫിന്റെ റൗണ്ടുകൾ കണക്കാക്കുന്നുവെന്നതും ഇതിന്റെ സവിശേഷതയാണ്. അറബി, ഉർദു, ഇംഗ്ലീഷ്, തുർക്കിഷ്, ഫ്രഞ്ച് എന്നീ അഞ്ച് ഭാഷകളിൽ ഗൈഡ് സേവനം ലഭ്യമാണെന്നും ഇത് ഹറമിനുള്ളിലെ സന്ദർശകരുടെ അനുഭവത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുമെന്നും അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.