ദമ്മാം: സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നതരത്തിൽ വ്യാപകമാവുന്ന ലഹരിയുടെ വിഭിന്ന മുഖങ്ങളെ തുറന്നുകാട്ടുന്ന ബോധവൽകരണ കാമ്പയിനുമായി തനിമ സാംസ്കാരിക വേദി.
‘ലഹരി: തിന്മയുടെ താക്കോൽ, കൈകോർക്കാം ഒരു ലഹരി മുക്ത സമൂഹത്തിനായി’ എന്ന തലക്കെട്ടിൽ ഒക്ടോബർ 15 മുതൽ 30 വരെയാണ് കാമ്പയിൻ.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന സംഘടനയായ റിയാദ് ഇനിഷിയേറ്റീവ് എഗൈനിസ്റ് സബ്സ്റ്റൻസ് അബ്യുസ് (റിസ)യുടെ പങ്കാളിത്തത്തോടെ നടത്തുന്ന കാമ്പയിന്റെ ഉദ്ഘാടന ചടങ്ങിൽ ‘റിസ’ ചെയർമാൻ ഡോ. അബ്ദുൽ അസീസ് വിഷയം അവതരിപ്പിച്ചു.
വിവിധ തരത്തിലുള്ള ലഹരി ഉൽപന്നങ്ങളെയും അവയുടെ അപകടങ്ങളെയും വിശദമായി പ്രതിപാദിച്ച വിഷയാവതരണം വിനാശകരമായ ലഹരിയുടെ അടിമത്വത്തിൽനിന്നും ഇരകളെ മോചിപ്പിക്കുന്നതിന്റെ ആവശ്യകതയിലേക്കും ശാസ്ത്രീയ രീതികളിലേക്കും വെളിച്ചം വീശുന്നതായിരുന്നു. ദമ്മാം ബദർ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറിലേറെ പേർ പങ്കെടുത്തു.
അൽമുന ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ കാസിം ഷാജഹാൻ, സാമൂഹിക പ്രവർത്തകൻ ഷാജി വയനാട് എന്നിവർ സംസാരിച്ചു. തനിമ സോണൽ സെക്രട്ടറി ഷമീർ ബാബു സ്വാഗതവും കാമ്പയിൻ കോഓഡിനേറ്റർ ഫൈസൽ അബൂബക്കർ നന്ദിയും പറഞ്ഞു.
സോണൽ പ്രസിഡൻറ് സിനാൻ, മുഹമ്മദ് കോയ, ലിയാകത്ത് അലി, അർഷാദ്, ഹാരിസ്, റിയാസ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. ശാക്കിർ ഖിറാഅത് നടത്തി. അംജദ് ഖാൻ അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.