റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ബാഡ്മിൻറൺ സംഘടനയായ സിൻമാർ ബാഡ്മിൻറൺ ഗ്രൂപ് (എസ്.ബി.ജി) സംഘടിപ്പിക്കുന്ന ജി.സി.സി ഓപൺ ജൂനിയർ ബാഡ്മിൻറൺ ടൂർണമെൻറിന് റിയാദിൽ തുടക്കമായി.
വ്യാഴാഴ്ച ആരംഭിച്ച ടൂർണമെൻറ് വെള്ളി, ശനി ദിവസങ്ങളിലും തുടരും. വ്യത്യസ്ത പ്രായവിഭാഗങ്ങളിലായി പ്രത്യേകം ഗ്രൂപ്പുകൾ തിരിച്ച് ആൺകുട്ടികളും പെൺകുട്ടികളും മത്സരങ്ങളിൽ പങ്കെടുക്കുന്നു. സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിങ്ങനെയാണ് മത്സരങ്ങൾ. വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.
മുൻ വർഷങ്ങളിലെ ആവേശകരമായ പ്രതിനിധ്യവും പങ്കാളിത്തവും ഇത്തവണയുമുണ്ട്. ഈ വർഷം മുഖ്യാതിഥിയായി ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഒഫ് മിഷൻ ഡോ. അബു മാത്തൻ ജോർജ് പങ്കെടുക്കും. എംബസി സെക്കൻഡ് സെക്രട്ടറി (ലേബർ) ഭഗവാൻ സഹായ് മീണയും പങ്കെടുക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.