ദമ്മാം: ‘ഹാർമോണിയസ് കേരള’ ഒരുമയുടെ മഹോത്സവത്തിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ നേരിട്ടും ഓൺലൈനിലും ലഭിക്കും. സൗദി കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലെ മാളുകളിലും മറ്റിടങ്ങളിലും നേരിട്ട് വാങ്ങാനുള്ള കൗണ്ടറുകളുണ്ടാവും. ഇതിനു പുറമെ www.harmoniouskerala.com എന്ന സൈറ്റിൽനിന്ന് ഓൺലൈനായും സ്വന്തമാക്കാം. സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിലാണ് ടിക്കറ്റുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
സിൽവർ, ഗോൾഡ്, പ്ലാറ്റിനം, വി.ഐ.പി ശ്രേണികളിൽ ടിക്കറ്റുകൾ ലഭ്യമാണ്. സിൽവർ വിഭാഗത്തിൽ ഒരാൾക്ക് 30 റിയാലും നാലു പേർക്ക് 100 റിയാലുമാണ് നിരക്ക്. ഗോൾഡ് വിഭാഗത്തിൽ ഒരാൾക്ക് 50 റിയാലും നാല് പേർക്ക് 150 റിയലും പ്ലാറ്റിനം ടിക്കറ്റിന് ഒരാൾക്ക് 100 റിയാലും നാലു പേർക്ക് 350 റിയാലുമാണ്.
വി.ഐ.പി ടിക്കറ്റിന് ഒരാൾക്ക് 500 റിയാലും നാലുപേർക്ക് 1,500 റിയാലും വി.ഐ.പി ടിക്കറ്റ് കരസ്ഥമാക്കുന്നവർക്ക് ഇരിപ്പിടം ഏറ്റവും മുന്നിൽ നൽകുകയും പാർക്കിങ്ങിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും +966 559280320, +966 504507422 എന്നീ നമ്പറുകളിലും mmksa@gulfmadhyamam.net എന്ന മെയിലിലും ബന്ധപ്പെടാം. വിവിധ ഏരിയകൾ തിരിച്ചും ടിക്കറ്റുകൾ ലഭിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അൽ ഖോബാറിൽ 0535175574, അൽ അഹ്സയിൽ 0538214413, ജുബൈലിൽ 0556637394 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.