ഹാഇൽ: കലാലയം സാംസ്‌കാരിക വേദിയുടെ 14ാമത് സൗദി ഈസ്റ്റ് നാഷനൽ സാഹിത്യോത്സവ് വെള്ളിയാഴ്ച ഹാഇലിൽ നടക്കും. നിരവധി കലാപ്രതിഭകള്‍ മത്സരിക്കും. സൗദിയിലടക്കം 19 രാഷ്ട്രങ്ങളില്‍ പ്രവാസി മലയാളികളായ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും സര്‍ഗ ശേഷിയെയും ആവിഷ്‌കാരങ്ങളെയും പരിപോഷിപ്പിക്കുന്നതിനു വേണ്ടിയാണ് സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്.
സൗദി ഈസ്റ്റിന്റെ വിവിധ ഭാഗങ്ങളിലെ ഒന്നാം സ്ഥാനക്കാരായ പ്രതിഭകൾ ഹാഇൽ ബൈറുത്തിലെ ഖസർ ലയാലി ഓഡിറ്റോറിയത്തിൽ ഒരുക്കിയ 10ലധികം വേദികളിൽ മാറ്റുരക്കും.
വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ നടക്കുന്ന മത്സര പരിപാടികളിൽ ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ എന്നീ വിഭാഗങ്ങളിലായി 60ലധികം ഇനങ്ങളിൽ 500ലധികം സോൺ തല വിജയികൾ പങ്കെടുക്കും. വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിലും സമാപനത്തിൽ നടക്കുന്ന സമ്മാനവിതരണ ചടങ്ങിലും സ്വദേശി പ്രമുഖരടക്കം പ്രവാസലോകത്തെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.